ബഹു. വികാരി നോബി അന്പൂക്കനച്ചന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ.പി. വി. ഡേവീസ് സ്വാഗതമാശംസിച്ചു. 12.02.2012 ലേയും, 26.02.2012ലേയും പ്രതിനിധിയോഗ റിപ്പോര്‍ട്ടും 2012 ഫെബ്രുവരി മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
ദര്‍ശനതിരുനാള്‍, ഇടവകദിനം, ഊട്ടുശാല ഷെഡ് പണി എന്നിവയുടെ കണക്ക് വായിച്ച് പാസ്സാക്കി.
ഊട്ടുശാലയുടെ അടുക്കളഭാഗം പഴയഷീറ്റ് മാറ്റി മേയുന്നതിന് തീരുമാനിച്ചു.
തിരുനാളിന് ഇലുമിനേഷനുവേണ്ടി പേരുകള്‍ പരസ്യം ചെയ്യാതെ സംഭാവന തന്നാല്‍ സ്വീകരിക്കണമെന്ന് തീരുമാനിച്ചു.
മദ്ബഹ ഗോള്‍ഡന്‍ കളര്‍ പെയിന്‍റ് ചെയ്യുന്നതിന് തീരുമാനിച്ചു.
ചൈന്ന ഒട്ടേരി പള്ളി പണിക്കുവേണ്ടി ഇടവകയില്‍ പിരിവെടുക്കുന്നതിന് അനുവദിച്ചു.
സി. എല്‍. സി. (സീനിയര്‍) യോഗത്തില്‍ വെച്ച അപേക്ഷപ്രകാരം കാന്‍സര്‍ ചികിത്സാഫണ്ട് രൂപീകരണത്തിനോടനുന്ധിച്ച് നടത്തുന്ന ഫ്യൂഷന്‍ മെഗാ ഷോ നടത്തുന്നതിന് അനുമതി നല്‍കുകയും പള്ളി നിബന്ധനകള്‍ക്കനുസരിച്ച് പരസ്യം അനുവദിക്കുകയും ചെയ്തു.
വെന്മനാട് കുരിശുപള്ളി സമുദായം യോഗത്തില്‍ വെച്ച അപേക്ഷപ്രകാരം കുരിശുപള്ളി മെയിന്‍റനന്‍സ് സമുദായാഗങ്ങളുമായി ആലോചിച്ച് അവിടെനിന്ന് ചെലവിലേയ്ക്ക് വിഹിതം എടുക്കാമെന്നും ആയതിനുശേഷം തീരുമാനമെടുക്കാമെന്നും,
പള്ളിറോഡിന്‍റെ കിഴക്കുഭാഗം കാന റിപ്പയര്‍ ചെലവിലേയ്ക്ക് 5000/ രൂപ പള്ളിയില്‍ നിന്നും കൊടുക്കുന്നതിനും തീരുമാനിച്ചു.
പാലയൂര്‍ തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് പാലയൂരില്‍ വരുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിനെ പാവറട്ടി ഇടവകയിലേയ്ക്ക് ക്ഷണിക്കുന്നതിനും, വരികയാണെങ്കില്‍ പുതുമനശ്ശേരി കുരിശുപള്ളി, കാക്കശ്ശേരി വേദോപദേശഹാള്‍ എന്നീ പണികളോടനുബന്ധിച്ചുള്ള ശില പിതാവിനെക്കൊണ്ട് ആശീര്‍വദിപ്പിക്കുന്നതിനും തീരുമാനിച്ചു.
പള്ളി കൊടിമരത്തിന്‍റെ ഉറപ്പിനെക്കുറിച്ച് കൂടുതല്‍ പഠിച്ചശേഷം വേണ്ടത്ര ചര്‍ച്ചക്കുശേഷം പിച്ചളപൊതിയുന്ന കാര്യം തീരുമാനിക്കാമെന്ന് യോഗം വിലയിരുത്തി.
Post A Comment:
0 comments: