സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഓരോ അല്മായനും കൂടുതല്‍ പങ്കുവഹിക്കേണ്ടതുണ്െടന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭയുടെ മിഷന്‍ ഫണ്ടിന്‍റെ രൂപതാ പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസികളായ എല്ലാവരും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെന്പ്രല്‍ അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, സീറോ മലബാര്‍ സഭയുടെ ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറക്കല്‍, ഫാ. ജോസ് ചെറിയന്പനാട്ട്, മിഷന്‍ ഫണ്ട് സെക്രട്ടറി ഫാ. ജെയ്സണ്‍ പുത്തൂര്‍, സി. ഫില്‍സി, സി. ലിനറ്റ് എന്നിവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: