Pavaratty

Total Pageviews

5,985

Site Archive

മദ്ബഹ ഒരുങ്ങി

Share it:

തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ 136-ാം ഊട്ട് തിരുനാളിനോടനുബന്ധിച്ച് മദ്ബഹ ഒരുങ്ങി. ഏഴ് വര്‍ഷത്തിനുശേഷമാണ് മദ്ബഹ ചായം പൂശിയത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഒരുക്കിയിരിക്കുന്നത്. തേക്കുമരത്തില്‍ കൊത്തിയെടുത്ത അള്‍ത്താരയുടെ പുതിയ ഭാഗവും പഴയ അള്‍ത്താരയുടെ ഭാഗവുമാണ് പെയിന്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നത്. 5 ലിറ്റര്‍ പെയിന്റും 35 ലിറ്റര്‍ പോളീഷും അള്‍ത്താരയൊരുക്കുന്നതിന് ചെലവായി. പഴയ പള്ളിയുടെ പൊളിച്ചുനീക്കാതെ അവശേഷിച്ചുനില്‍ക്കുന്ന ഭാഗത്താണ് വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഒ.എം. ഫ്രാന്‍സീസും സംഘവുമാണ് അള്‍ത്താര ഒരുക്കുന്നത്.
Share it:

EC Thrissur

2012

feast

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: