KLM സംഘടനയുടെ 21ാം വാര്‍ഷികം ബഹു. വികാരി ഫാ. നോബി അന്പൂക്കന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. രൂപതാ മേഖലാ ഭാരവാഹികള്‍ പങ്കെടുത്ത പ്രസ്തുത യോഗത്തില്‍ വച്ച് മാതൃകാ തൊഴിലാളിയായി ശ്രീ. കെ. കെ. വിന്‍സന്‍റിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. പ്രസ്തുത യോഗത്തില്‍ കുടുംബ സംഗമത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങല്‍ നല്‍കുകയുണ്ടായി. തയ്യല്‍ തൊഴിലാളി ക്ഷേമനിധിയുടേയും വിദഗ്ദ അവിദഗ്ദ തൊഴിലാളി ക്ഷേമനിധിയുടേയും നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയുടേയും അംഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയുണ്ടായി. പുതിയ അംഗങ്ങളെ കെ. എല്‍. എമ്മിലേയ്ക്ക് ചേര്‍ക്കുകയുണ്ടായി. മാര്‍ച്ച് 19ാം തിയ്യതി 5.30നുളള തൊഴിലാളി സമര്‍പ്പണ കുര്‍ബ്ബാനക്കുശേഷംപതാക ഉയര്‍ത്തി മദ്യവിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് കെ. എല്‍. എം ന്‍റെ പതാക ദിനം ആചരിച്ചു.
Navigation
Post A Comment:
0 comments: