Pavaratty

Total Pageviews

5,985

Site Archive

വളണ്ടിയര്‍ സേനയ്ക്ക് പരിശീലനം നല്‍കി

Share it:
പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 136-ാം മധ്യസ്ഥതിരുനാളിന്റെ സുഗമമായ നടത്തിപ്പിന് വളണ്ടിയര്‍ സേനയ്ക്ക് പോലീസ് പരിശീലനം നല്‍കി. ഗുരുവായൂര്‍ സി.ഐ. സുരേഷ് കെ.ജി., പാവറട്ടി എസ്.ഐ. സുനില്‍കുമാര്‍ പി.എസ്., എ.എസ്.ഐ. സജീവന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. മനപ്പടി-ചിറ്റാട്ടുകര റോഡില്‍ കള്‍ചറല്‍ സെന്ററിന് സമീപം, ചാവക്കാട് റോഡില്‍ സംസ്‌കൃത കോളേജിന് സമീപം എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 5 മുതല്‍ അമല, കാഞ്ഞാണി ഭാഗത്തുനിന്നുവരുന്ന ബസ് സര്‍വീസുകള്‍ മനപ്പടി വരെയും ചിറ്റാട്ടുകര, മറ്റം ഭാഗത്തുനിന്നുള്ളവ കള്‍ചറല്‍ സെന്റര്‍ വരെയും ചാവക്കാട് ഭാഗത്തുനിന്നുവരുന്ന ബസ്സുകള്‍ കാശ്മീര്‍ റോഡ് വരെയും മാത്രമേ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളു. ശനിയാഴ്ച വൈകീട്ട് 6 മുതല്‍ വെടിക്കെട്ട് കഴിയുന്നതുവരെ തെക്കുഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പാവറട്ടിയിലേക്ക് പുളിഞ്ചേരിപ്പടി വഴി സോളാര്‍ ഹോട്ടലിനു സമീപത്തുകൂടി പള്ളിക്കുളം റോഡിലൂടെ പ്രവേശിച്ച് സെന്റ് ജോസഫ്‌സ് റോഡ് വഴി സെന്ററിലേക്ക് വണ്‍വേ സിസ്റ്റത്തിലൂടെ പ്രവേശിക്കണം.
Share it:

EC Thrissur

2012

feast

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: