പൂരം, പാവറട്ടി പെരുന്നാള്‍ എന്നിവ യോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. തൃശൂര്‍, ചാവക്കാട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് തൃശൂര്‍ അസി.എക്സൈസ് ക മ്മീഷണറുടെ നേതൃത്വത്തിലാണ് 24 മണി ക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ ത്തിക്കുന്നത്. അനധികൃത മദ്യ നിര്‍മാണം, വിതരണം, ഉപയോഗം, വ്യാജകള്ള് നിര്‍മാണം, സ്പിരിറ്റ് കടത്ത്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ വ്യാപനം തടയുകയാണ് ല ക്ഷ്യം. ചാവക്കാട്, വാടാനപ്പിള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കീഴിലും തൃശൂരി ല്‍ തൃശൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെ ക്ടറുടെ കീഴിലുമാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
അനധികൃത മാര്‍ഗത്തിലൂടെ ലഭിക്കുന്ന മദ്യം, ലഹരി പദാര്‍ഥങ്ങള്‍ എന്നിവ അപക ടകാരികളും കാഴ്ചശക്തി നശിപ്പിക്കുക തുടങ്ങി മരണം വരെ സംഭവിക്കാവുന്നതു മാണ്. സ്പിരിറ്റ്, വ്യാജമദ്യം എന്നിവ കടത്തുന്ന തായോ, കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധ യില്‍പ്പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കും. അത്തരം കുറ്റകൃത്യങ്ങളുടെ വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. കുറ്റക്യത്യങ്ങള്‍ തടയുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും സഹ ക രണം ഉണ്ടാകണമെന്ന് ഡെ. എക്സൈസ് ക മ്മീഷണര്‍ അഭ്യര്‍ഥിച്ചു. വിവര ങ്ങള്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയം- 0487-2361237, അസി.എക്സൈസ് കമ്മീ ഷണറുടെ കാര്യാലയം-0487-2362002, 949600 2868, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വാടാ നപ്പിള്ളി-0487-2290005, 9400069587, എക് സൈസ് സര്‍ക്കിള്‍ ഓഫീസ് തൃശൂര്‍- 0487 -2327020, 9400069583ല്‍ അറിയിക്കണം.
Post A Comment:
0 comments: