സി. എല്‍. സി.
കുരിശിന്‍ ചുവട്ടില്‍ നിന്ന മറിയത്തെ ശിഷ്യനായ യോഹന്നാനും യോഹന്നാനെ മറിയത്തിനും ഏല്‍പിച്ചുകൊടുത്തപ്പോള്‍ നമ്മെ ഓരോരുത്തരെയുമാണ് ഈശോ മറിയത്തിന് ഭരമേല്‍പിച്ചത്. തന്‍റെ അമ്മയെ ഈശോ നമുക്കു നല്‍കി. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പരിശുദ്ധ അമ്മയുടെ മാതൃത്വം ആത്മീയ മാതൃത്വമാണ്. രക്ഷാകര പദ്ധതിയില്‍ ഈശോയോടൊപ്പം നിന്ന് മാനസികവും ശീരീരികവുമായ വേദനകള്‍ ഏറ്റെടുത്താണ് അവള്‍ നമ്മുടെ അമ്മയായത്.
മറിയത്തിന്‍റെ മാദ്ധ്യസ്ഥം തേടുന്നതില്‍ സഭ എന്നും ഉത്സുകയാണ്. മാതാവിന്‍റെ നാമത്തിലുള്ള അനേകം പ്രാര്‍ത്ഥനകള്‍ ഇതിനു തെളിവാണ്. കാലാകാലങ്ങളില്‍ സഭയെനയിച്ച പരിശുദ്ധപിതാക്കന്മാര്‍ മരിയഭക്തിയെ പ്രോത്സാഹിപ്പിച്ചിരുന്നു.
മാതാവിന്‍റെ നാമത്തിലുള്ള അനേകം സംഘടനകളും ഇന്ന് പ്രവര്‍ത്തിച്ചുവരുന്നു. അതിലൊന്നാണ് സി. എല്‍. സി. (ക്രിസ്തീയ ജീവിത സമൂഹങ്ങള്‍) എന്ന സംഘടന. മറിയം വഴി ക്രിസ്തുവിലേയ്ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് മുന്നേറുന്ന ഈ സംഘടന മാര്‍ച്ച് 25ന് ലോക സി. എല്‍. സി. ദിനമായി ആഘോഷിക്കുന്നു. ലോകത്തില്‍ എല്ലാ ഭാഗത്തും നിലനില്‍ക്കുന്ന അപൂര്‍വ്വം സംഘടനകളേ ഉണ്ടായിട്ടുള്ളൂ. അതിലെ ഒരു മരിയ ഭക്തി സംഘടനയാണിത്. സി. എല്‍. സി. പോലുള്ള സംഘടനകളിലൂടെ കൂട്ടികളുടെ മരിയഭക്തിയെ പ്രോത്സാഹിപ്പിക്കുവാന്‍ മാര്‍പാപ്പ തന്‍റെ ചാക്രിക ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രാര്‍ത്ഥന, പഠനം, പ്രവര്‍ത്തനം എന്ന ഉദ്ദേശത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
തൃശ്ശൂരില്‍ ആദ്യമായി സി. എല്‍. സി. സംഘടന രൂപീകരിച്ച ഇടവകയാണ് പാവറട്ടി. 1905ല്‍ ഫാ. ജേക്കബ് മേനാച്ചേരിയാണ് ഇതിന്‍റെ സ്ഥാപകന്‍. ഇതില്‍ നമുക്കും അഭിമാനം കൊള്ളാം.
നമ്മുടെ കുട്ടികളെ മരിയ ഭക്തിയില്‍ മുന്നേറാന്‍ പ്രോത്സാഹിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. ഇത്തരം സന്ദര്‍ഭത്തില്‍ നിരുത്സാഹരാക്കുന്നത് സഭൈക്യത്തെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് ഓര്‍മ്മിക്കുക. മരിയഭക്തി നമ്മെ ഈശോയോടുള്ള സ്നേഹത്തില്‍ വളര്‍ത്തുന്നു. മാതാവിനോടു ഭക്തിയുള്ളവരായി ജീവിച്ച് അമ്മയോടൊപ്പം നമ്മുടെ സ്വര്‍ഗ്ഗീയ തീര്‍ത്ഥാടനം നമുക്കു പൂര്‍ത്തിയാക്കാം.
Post A Comment:
0 comments: