Pavaratty

Total Pageviews

5,985

Site Archive

പഞ്ചവാദ്യനാദ വിസ്മയവും മിനി വെടിക്കെട്ടും ഇന്ന്

Share it:
spencer056
സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 136-ാം ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കലാമണ്ഡലം അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള 60 അംഗസംഘം പഞ്ചവാദ്യത്തില്‍ താളവിസ്മയം തീര്‍ക്കും. തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പള്ളിനടയില്‍ പഞ്ചവാദ്യമേളം അരങ്ങേറുന്നത്. മേളത്തിന്റെ ഉദ്ഘാടനം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ നിര്‍വഹിക്കും. കുട്ടിനാരായണന്‍ (മദ്ദളം), വൈക്കം വിശ്വന്‍ (തിമില), പാഞ്ഞാള്‍ വേലുക്കുട്ടി (താളം), മച്ചാട് ഉണ്ണിനായര്‍ (കൊമ്പ്), തൃശ്ശൂര്‍ രാധാകൃഷ്ണന്‍ (എടയ്ക്ക) എന്നീ വാദ്യവിദ്വാന്‍മാരുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് പഞ്ചവാദ്യത്തില്‍ നാദവിസ്മയം തീര്‍ക്കുന്നത്.

രാത്രി എട്ടിന് വൈദ്യുതിദീപങ്ങളെക്കൊണ്ട് വിസ്മയം തീര്‍ക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ നിര്‍വഹിക്കും. തുടര്‍ന്ന് മേഖലയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും. ദീപാലങ്കാരം കാണാനും വെടിക്കെട്ട് കാണാനും ആയിരങ്ങള്‍ ദേവാലയ സന്നിധിയിലെത്തും.
Share it:

EC Thrissur

2012

feast

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: