Pavaratty

Total Pageviews

Site Archive

പാവറട്ടി തിരുനാളിന് 50,000 നൈവേദ്യ പൊതി

Share it:
പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന നൈവേദ്യ പൊതികള്‍ തയ്യാറായി. ഫ്രാന്‍സിസ്‌കന്‍സ് അല്‍മായ സഭയാണ് നാല്‍പ്പത് വര്‍ഷമായി നൈവേദ്യം തയ്യാറാക്കുന്നത്. 30,000 അരി പാക്കറ്റുകളും 20,000 അവില്‍ പാക്കറ്റുകളും അടക്കം 50,000 നേര്‍ച്ചപ്പാക്കറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ രേഖാചിത്രങ്ങള്‍ ആലേഖനം ചെയ്ത പാക്കറ്റില്‍ 250 ഗ്രാം വീതമാണ് അരിയും അവിലും നിറച്ചിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. ശനിയാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി നോബി അബൂക്കന്‍ നൈവേദ്യപൂജ നടത്തി. ഊട്ട് ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ച ഊട്ടിന്റെയും അരി, അവില്‍ ഭക്ഷണപ്പൊതിയുടെയും വിതരണം തുടങ്ങും.
Share it:

2012

feast

feature

News

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: