മാതാവിന്‍റെ പിറവിതിരുനാള്‍ കഴിഞ്ഞ് ഒക്ടോബര്‍ മാസം വന്നെത്തിയിരിക്കുന്നു. ഇനി ഓരോ ക്രൈസ്തവ ഭവനവും പരി. അമ്മയുടെ മദ്ധ്യസ്ഥതയില്‍ ഒട്ടിച്ചേരുന്ന പുണ്യനാളുകള്‍. ഓരോ അധരവും മനസ്സും അമ്മയുടെ അപദാനങ്ങള്‍ ഉരുവിടുന്ന ജപമാലമാസം. ‘‘നന്മ നിറഞ്ഞ മറിയമെ”എന്ന മന്ത്രധ്വനികള്‍ സായം സന്ധ്യകളെ മുഖരിതമാക്കുന്ന കൊന്തമാസം.
ജപമാലയുടെ മഹത്വവും ശക്തിയും ആദിമകാലം മുതലേ ശ്രദ്ധേയമായിരുന്നു. വി. സൈമണ്‍ സ്റ്റോക്കും വാ. ജോണ്‍ പോള്‍ കകാമന്‍ മാര്‍പാപ്പയുമെല്ലാം ഇതിന്‍റെ പ്രചാരകരായിരുന്നു. ‘‘ജപമാലയുടെ പാപ്പ” എന്നാണ് ജോണ്‍ പോള്‍ കകാമന്‍ മാര്‍പാപ്പ അറിയപ്പെട്ടിരുന്നത്. ഇപ്പോഴത്തെ മാര്‍ ഫ്രാന്‍സീസ് പാപ്പയും നല്ലൊരു മരിയഭക്തനാണ്. കേരളീയരായ നാമെല്ലാവരും കൊന്തമാസത്തിന് വളരെ പ്രാധാന്യം നല്‍കുന്നവരാണ്.
ഈ അന്പത്തിമൂന്നു മണികള്‍ ഒത്തിരി കൃപകളും അനുഗ്രഹങ്ങളും നമുക്കേകുന്നുണ്ടെന്ന് പലപ്പോഴും നാം വിസ്മരിക്കുന്നു. ജപമാല ഒരായുധവും ആഭരണവുമാണ്. ഭക്തിയോടെ ജപമാല ചൊല്ലുന്നവര്‍ക്ക് മാതാവ് ഒത്തിരി വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.
1. ജപമാല ചൊല്ലുന്നവര്‍ക്ക് മാതാവിന്‍റെ പ്രത്യേക സംരക്ഷണവും കൃപയും ലഭിക്കുന്നു.
2. നരകത്തിനെതിരെ ശക്തിയേറിയ പടച്ചട്ടയാണ് ജപമാല. ഇത് പാപത്തില്‍ നിന്നും അകന്ന് ഈശോയിലുള്ള സ്നേഹത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നു.
3. ജപമാല ഭക്തിയോടെ ചൊല്ലുന്നവരെ ശുദ്ധീകരണസ്ഥലത്തു നിന്നും പരി. അമ്മ മോചിപ്പിക്കുന്നു.
4. ജപമാല ഭക്തര്‍ക്കെല്ലാം വേണ്ടി ദൈവത്തിനുമുന്പില്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലത്തും മരണത്തിനുശേഷവും അമ്മ മാദ്ധ്യസ്ഥം വഹിക്കുന്നു.
സ്നേഹമുള്ളവരേ, ദൈവത്തിന് എല്ലാം സാദ്ധ്യമാണ് എന്ന നുറുങ്ങുവെട്ടവുമായി ജീവിച്ചവളാണ് നമ്മുടെ പരി. അമ്മ. ഒന്നിനുപുറകെ ഒന്നായി സഹനങ്ങള്‍ നേരിട്ടപ്പോള്‍ ദൈവത്തിലുള്ള വിശ്വാസത്തില്‍ അവള്‍ അടിയുറച്ചു നിന്നു. നമ്മുടെ ഓരോരുത്തരുടേയും ദുസ്സഹമായ യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതുന്പോള്‍ ജപമാല കൈകളിലേന്തി സദാ ദൈവേഷ്ടം നിറവേറ്റാനുള്ള വിശ്വാസ വെളിച്ചം പകര്‍ന്നു തരണമെ എന്ന് അമ്മയോട് തന്നെ നമുക്ക് പ്രാര്‍ത്ഥിക്കാം.
ജപമാല മാസത്തിന്‍റെ പ്രാര്‍ത്ഥനാശംസകള്‍ ഏവര്‍ക്കും നേരുന്നു.
നിങ്ങളുടെ സ്വന്തം
നോബി അച്ചന്‍.
Post A Comment:
0 comments: