ഒരു കൊടുംകുറ്റവാളിയെ ജഡ്ജിയുടെ അടുത്ത് കൊണ്ടുവന്നു. മോഷണം, പിടിച്ചുപറി, കൊലപാതകം, ആഭാസജീവിതം എന്നീ ഒത്തിരി കേസുകളില് പ്രതിയായ അയാളെ ജഡ്ജി ആജീവനാന്തം അതിസുരക്ഷാജയിലില് ഇടാന് വിധിച്ചു. പക്ഷേ അധികം വൈകാതെ ഒരു സഹതടവുകാരനെ കൊന്ന് വീണ്ടും അയാള് ജഡ്ജിയുടെ മുന്പിലെത്തി. ജഡ്ജി ചോദിച്ചു എന്തിനാണ് താങ്കള് താങ്കളുടെ സഹതടവുകാരനെ കൊന്നത്? അയാള് പറഞ്ഞു “എനിക്ക് എന്തോ ജീവിതത്തില് ഒരു രസവുമില്ലാതായപ്പോള് എന്റെ ബോറടി മാറ്റാനാണ് ഞാന് അയാളെ കൊന്നത്. ’’ ഇതുകേട്ട് കലിതുള്ളി ജഡ്ജി അയാളോട് ചോദിച്ചു “ജീവിതം മടുത്തിട്ടാണെങ്കില് താങ്കള്ക്ക് ആത്മഹത്യ ചെയ്താല് പോരായിരുന്നോ ” അപ്പോള് അയാള് എല്ലാവരേയും ആശ്ചര്യപ്പെടുത്തികൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു “ഞാന് ഒരു കത്തോലിക്കനാണ്. ആത്മഹത്യചെയ്താല് തീര്ച്ചയായും ഞാന് നരകത്തില് പോകും. എന്നാല് മറ്റൊരാളെ കൊന്നാലും പിന്നീട് കുന്പസാരിച്ചാല് എനിക്ക് സ്വര്ഗ്ഗത്തില് പോകാന് സാധിക്കും. ”
പാപത്തെക്കുറിച്ചും കുന്പസാരത്തെക്കുറിച്ചും തിരിച്ചറിവില്ലാത്ത ഒരാളുടെ കഥയാണിത്. പാപം ചെയ്താലും കൃത്യമായ കാലയളവില് (ഈസ്റ്റര്, ക്രിസ്തുമസ്സ്) കുന്പസാരിച്ച് ശരിയാക്കാം എന്ന മനോഭാവത്തോടെയാണ് ഇന്ന് പലരും ജീവിക്കുന്നത്.
കുന്പസാരത്തിനായി വരുന്പോള് മൂന്ന് കഥാപാത്രങ്ങള് നിങ്ങളുടെ മനസ്സിലുണ്ടാകണം. ആ കഥാപാത്രങ്ങളോട് നിങ്ങള് താതാത്മ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
1 ദേവാലയത്തില് പ്രാര്ത്ഥിച്ച ചുങ്കക്കാരന് യഥാര്ത്ഥ അനു താപം നീതീകരണം! ദൈവതീരുമാനമാണ്.
2 സക്കേവൂസ് യഥാര്ത്ഥ തിരിച്ചറിവ്
3 പാപിനിയായ സ്ത്രീ ഒരു വിശദീകരണവുമില്ല. സാരമില്ല! ഇനി പാപം ചെയ്യരുത്.

സസ്നേഹം
ജോണച്ചന്
പാപത്തെക്കുറിച്ചും കുന്പസാരത്തെക്കുറിച്ചും തിരിച്ചറിവില്ലാത്ത ഒരാളുടെ കഥയാണിത്. പാപം ചെയ്താലും കൃത്യമായ കാലയളവില് (ഈസ്റ്റര്, ക്രിസ്തുമസ്സ്) കുന്പസാരിച്ച് ശരിയാക്കാം എന്ന മനോഭാവത്തോടെയാണ് ഇന്ന് പലരും ജീവിക്കുന്നത്.
കുന്പസാരം പാപങ്ങളുടെ ഒരു ലിസ്റ്റ് അവതരിപ്പിക്കാനുള്ള വേദിയായി പലരും കണക്കാക്കുന്നു. ഫ്രാന്സീസ് മാര്പ്പാപ്പ അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് “കുന്പസാരക്കൂട് ഒരു അലക്കുകല്ലായി ആരും കാണരുത് ”(കഴുകുക, വീണ്ടും ചെളിയാക്കുക, വീണ്ടും കഴുകുക) എന്ന്. ആത്മാര്ത്ഥമായ അനുതാപബോധം ഇല്ലാതെ കുന്പസാരിക്കുന്നത് സ്വയം വിഡ്ഢിയാകുന്ന പ്രക്രിയയാണ്. നമ്മള് കുന്പസാരിക്കുന്നത് ഒരു വൈദികനോട് എന്നതിനേക്കാള് ഈശോയോടാണ് എന്ന് വിശ്വസിക്കണം. ഈശോയോട് അനുതാപമില്ലാതെ കുന്പസാരിക്കുന്നത് കാഴ്ചയ്ക്ക് ഒരു കുഴപ്പവുമില്ല എന്ന് നിങ്ങള്ക്കറിയാവുന്ന ഒരു മനുഷ്യന് കൂളിംഗ് ഗ്ലാസ്സ് വച്ച് ഞാന് കണ്ണുകാണാത്തവനാണ് എന്ന് പറഞ്ഞു നിങ്ങളോട് സഹായം ചോദിക്കുന്ന പോലിരിക്കും. കുന്പസാരത്തില് പാപം ഏറ്റു പറയുന്നത് ഈശോയ്ക്ക് നമ്മുടെ പാപങ്ങള് ഓര്മ്മയില്ലാത്തതുകൊണ്ടല്ല നമ്മള് എത്രത്തോളം എളിമയോടും അനുതാപത്തോടും കൂടെ അവിടുത്തെ കാരുണ്യത്തെ ആശ്രയിക്കുന്നു എന്നറിയാനാണ്. അതുകൊണ്ട് കുന്പസാരം ഏറ്റവും ഒരുക്കത്തോടും തുറവിയോടും കൂടെ നടത്തുക.പലപ്പോഴും കുന്പസാരിക്കാതിരിക്കുന്നതിന്റെ കാരണം പറയുന്നത് ചെയ്തപാപം തന്നെ വീണ്ടും വീണ്ടും ഏറ്റുപറയുന്നതിലുള്ള അര്ത്ഥമില്ലായ്മയെ കുറിച്ചോര്ത്തിട്ടാണ് എന്നാണ്. അതേ പാപം വീണ്ടും വീണ്ടും ഏറ്റു പറയേണ്ടിവരുന്നത് നിങ്ങള് യഥാര്ത്ഥ അനുതാപത്തോടുകൂടിയല്ല കുന്പസാരിക്കുന്നത് എന്നതുകൊണ്ടാണ്. മറ്റൊരര്ത്ഥത്തില് ഈ ജീവിതശൈലി ഞാന് മാറ്റില്ല എന്ന മനോഭാവമുള്ളതുകൊണ്ടാണ്. ചൂടുപാലുകുടിച്ച പൂച്ച തണുത്ത പാലുകാണുന്പോള്പോലും പേടിക്കുന്നതുപോലെ ഞാന് ചെയ്തത് യഥാര്ത്ഥത്തില് തെറ്റാണെന്നും ഇനി അത് ചെയ്യാന് പാടില്ല എന്നും ഉറച്ച ബോധ്യം ഉണ്ടാകുന്പോള് ആ പാപസാഹചര്യത്തെ തന്നെ പരിപൂര്ണ്ണമായി ഉപേക്ഷിക്കാന് നമുക്കു സാധിക്കും. അതിന് ദൈവം തന്നെ നമ്മെ സഹായിക്കും തീര്ച്ച.
കുന്പസാരത്തിനായി വരുന്പോള് മൂന്ന് കഥാപാത്രങ്ങള് നിങ്ങളുടെ മനസ്സിലുണ്ടാകണം. ആ കഥാപാത്രങ്ങളോട് നിങ്ങള് താതാത്മ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
1 ദേവാലയത്തില് പ്രാര്ത്ഥിച്ച ചുങ്കക്കാരന് യഥാര്ത്ഥ അനു താപം നീതീകരണം! ദൈവതീരുമാനമാണ്.
2 സക്കേവൂസ് യഥാര്ത്ഥ തിരിച്ചറിവ്
3 പാപിനിയായ സ്ത്രീ ഒരു വിശദീകരണവുമില്ല. സാരമില്ല! ഇനി പാപം ചെയ്യരുത്.

സസ്നേഹം
ജോണച്ചന്
Post A Comment:
0 comments: