ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള വിശുദ്ധവാരത്തില്‍ സമ്പൂര്‍ണ്ണ സൗജന്യ ഡയാലിസിസ് നല്‍കുമെന്ന് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് അറിയിച്ചു. ജൂബിലിയിലെ ആരാധനാ സമൂഹാംഗങ്ങളും ഉപകാരികളും ചേറൂര്‍ ഇടവക പള്ളിയിലെ സെന്റ് ജോസഫ്‌സ് പുവര്‍ ഫണ്ട്, തൃശ്ശൂര്‍ മില്ലേനിയം ഗ്രൂപ്പ് ഓഫ് കമ്പനീസ്, പൂത്തോള്‍ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ സിംഹാസന പള്ളി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
Navigation
Post A Comment:
0 comments: