Pavaratty

Total Pageviews

5,976

Site Archive

ഹായ് കൂട്ടുകാരേ!

Share it:
ഇക്കഴിഞ്ഞ മാര്ച്ച് 13ന് മലയാള മനോരമ പത്രത്തില് വന്ന വാര്ത്ത ചിന്തനീയമാണ്. ഡിഗ്രിക്ക് പഠിക്കുന്ന തങ്ങളുടെ സഹപാഠിയുടെ വീട് നിര്മ്മാണം പൂര്ത്തീകരിക്കുന്ന യുവാക്കളായ സുഹൃത്തുക്കള്.... വീട് പണി തുടങ്ങിയിട്ട് പൂര്ത്തിയാക്കാനായില്ല. സാന്പത്തിക ബാധ്യത തന്നെ... ഇക്കാര്യമറിഞ്ഞ സുഹൃത്തുക്കള് സ്വരുക്കൂട്ടിയ പണമുപയോഗിച്ച് അവര് വീട് പണി പുനരാരംഭിച്ചു. കല്ലും മണലും സിമന്റും ചുമന്ന് വീടുപണി എത്രയും വേഗം പൂര്ത്തിയാക്കാനുള്ള തത്രപ്പാടിലാണവര്.

നമ്മുടെ കുട്ടികളില് മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് നാം എപ്പോഴും പറയാറുണ്ടല്ലോ. അത് തെറ്റാണെന്ന് അവര്തന്നെ തെളിയിച്ചിരിക്കുന്നു. നല്ല സമരിയാക്കാരനെപ്പോലെ അപരന്റെ വേദന സ്വന്തം വേദനയായി കാണാന് മാത്രം പക്വതയിലേയ്ക്ക് വളരാന് അവര്ക്ക് സാധിച്ചു.
പ്രിയകൂട്ടുകാരെ വെക്കഷന് തുടങ്ങി. അടിച്ചുപൊളിയുടെ കാലഘട്ടം. കയ്യില് കിട്ടുന്ന പണം ധൂര്ത്തിനിടയാക്കരുത്. കുറച്ചു പണം സാധുക്കള്ക്കായി (കൂട്ടുകാര്, അയല്പക്കക്കാര്, ബന്ധുക്കള്...) കൊടുക്കാന് സാധിക്കണം. വീട്ടുകാരോടൊപ്പം അത്താണിയിലുള്ള പീസ് ഹോം പോലെ സ്ഥാപനങ്ങള് സന്ദര്ശിക്കാനും അവക്കുവേണ്ടി പ്രാര്ത്ഥിക്കാനും കുറച്ച സമയം മാറ്റി വെയ്ക്കണം.

വെക്കഷനില് ധ്യാനത്തിനോ ക്യാന്പിലോ ഒക്കെ പങ്കെടുക്കാനും കുറേ കൂടിയും നല്ല മൂല്യങ്ങള് ജീവിതത്തില് പകര്ത്തിയെടുക്കാനും സമയം കണ്ടെത്തുക, നമ്മുടെ ജീവിതം മറ്റുള്ളവവര്ക്ക് ഒരു പ്രകാശമായിരിക്കണം. ഒരു തിരി അനേകം തിരികള്ക്ക് വെട്ടം പകര്ന്നുകൊടുത്താലും തിരിനാളത്തിന്റെ വലുപ്പം കുറയുന്നില്ല. ഇതുപോലെ ജീവിതം മുഴുവന് മൂല്യങ്ങളാല് പ്രകാശിച്ച് നില്ക്കാനും മറ്റുള്ളവര്ക്ക് ഒരു പ്രകാശമായിത്തീരാനും നിങ്ങള്ക്ക് സാധിക്കട്ടെ.


വചനം: “എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇത് ചെയ്ത്കൊടുത്തപ്പോള്, എനിക്ക് തന്നെയാണ് ചെയ്തുതന്നത്.” (മത്താ. 25,40)


സ്നേഹത്തോടെ
ജിജോച്ചന്



Share it:

EC Thrissur

കുഞ്ഞച്ചന്‍റെ കത്ത്

No Related Post Found

Post A Comment:

0 comments: