അത്ഭുതങ്ങള്‍ മാര്‍പാപ്പ അംഗീകരിച്ചു
ഭാരത കത്തോലിക്കാ സഭയ്ക്ക് ആഹ്ലാദവും അഭിമാനവും പകര്‍ന്ന് വാഴ്ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും എവുപ്രാസ്യാമ്മയും വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട ശേഷം ഇവരുടെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കി. അത്ഭുതങ്ങള്‍ക്ക് അംഗീകാരം ലഭിക്കുക എന്നത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിലെ അതിപ്രധാന ഘട്ടമാണ്. ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് വൈകാതെ നടക്കും. അല്‍ഫോന്‍സാമ്മയ്ക്കു ശേഷം ഭാരതസഭയ്ക്ക് ലഭിക്കുന്ന വിശുദ്ധരാണ് ഇരുവരും.
ആത്മീയ പിതാവ്, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ചാവറയച്ചന്‍ 19-ാം നൂറ്റാണ്ടില്‍ കേരളസഭയുടെ വെളിച്ചമായിരുന്നു. സീറോ മലബാര്‍ സഭയില്‍ പുരുഷന്‍മാര്‍ക്കായുള്ള ആദ്യ സംന്യാസ സഭയായ സി.എം.ഐ. യുടെ സഹ സ്ഥാപകനാണ് അദ്ദേഹം. സ്ത്രീകള്‍ക്കായുള്ള ആദ്യ തദ്ദേശീയ സംന്യാസ സഭയായി വിശേഷിപ്പിക്കപ്പെടുന്ന സി.എം.സി. സഭയ്ക്കും തുടക്കമിട്ടത് അച്ചനാണ്.
1805 ഫിബ്രവരി 10 ന് കൈനകരിയിലെ ചാവറയില്‍ ജനിച്ച അച്ചന്‍ 1929 നവംബര്‍ 29 ന് വൈദികപട്ടം സ്വീകരിച്ചു. 1931 മെയ് 11 ന് കോട്ടയത്തിനടുത്തുള്ള മാന്നാനം കുന്നിലാണ് സി.എം.ഐ. സഭ സ്ഥാപിച്ചത്. 1846-ല്‍ മാന്നാനത്ത് പ്രസ് സ്ഥാപിച്ച അച്ചന്‍ ഇതോടൊപ്പം സംസ്‌കൃതം സ്‌കൂളും തുടങ്ങി. ഇടവകകള്‍ തോറും ധ്യാനം നടത്തുന്ന പതിവ് തുടങ്ങിയതും ചാവറയച്ചനായിരുന്നു. കുടുംബ ബന്ധങ്ങള്‍ നവീകരിക്കാനായി 'ഒരു നല്ല അപ്പന്റെ ചാവരുള്‍' എന്ന പേരില്‍ അച്ചന്‍ തയ്യാറാക്കിയ ലേഖനം ഈ വിഷയത്തിലുള്ള മലയാളത്തിലെ ആദ്യ സമഗ്ര പഠനമാണ്.
പിന്നാക്കക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പള്ളികള്‍ തോറും പള്ളിക്കൂടം സ്ഥാപിച്ച അച്ചന്‍ നസ്രാണി ദീപിക പത്രം സ്ഥാപിക്കുന്നതിനും മുന്‍െൈകയടുത്തു. അനാഥരും വീട്ടുകാര്‍ കൈയൊഴിഞ്ഞവരുമായവരെ പാര്‍പ്പിക്കാന്‍ ജന പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യ ഉപവിശാല സ്ഥാപിച്ചതും അച്ചനായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ തന്നെ ആഴത്തിലുള്ള ആത്മീയ ജീവിതവും അദ്ദേഹം നയിച്ചു.
1871 ജനവരി മൂന്നിന് കൂനമ്മാവില്‍ വെച്ചാണ് ചാവറയച്ചന്‍ ദിവംഗതനായത്. 1886 ഫിബ്രവരി 8 ന് കോട്ടയത്തുവെച്ച് അല്‍ഫോന്‍സാമ്മക്കൊപ്പം അച്ചനേയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി. സംന്യാസിനി സഭയിലെ അംഗമായിരുന്നു ഏവുപ്രാസ്യാമ്മ. 1877 ഒക്ടോബര്‍ 17 ന് തൃശ്ശൂര്‍ കാട്ടൂരിലെ ചേര്‍പ്പുകാരന്‍ എലവത്തുങ്കല്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് പിറന്നത്. റോസ എന്നായിരുന്നു ആദ്യ പേര്. കൂനമ്മാവ് കര്‍മലീത്താ മഠത്തില്‍ ആത്മീയ ജീവിതം തുടങ്ങിയ റോസ 1896-ല്‍ അമ്പഴക്കാട്ട് മഠത്തില്‍ ചേര്‍ന്നു. 1900 മെയ് 24 ന് സംന്യാസ വ്രതം സ്വീകരിച്ചു. 1913 മുതല്‍ 1916 വരെ ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍ മദര്‍ സുപ്പീരിയറായിരുന്നു.
സഹനത്തിന്റെയും ആഴമേറിയ ഭക്തിയുടെയും മാതൃകയാണ് എവുപ്രാസ്യാമ്മ. അമ്മയുടെ പ്രാര്‍ത്ഥനാ ജീവിതം അക്കാലത്ത് തന്നെ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ഏവുപ്രാസ്യാമ്മയും പരസ്പരം ആത്മീയാനുഭവങ്ങള്‍ പങ്കിടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 1952 ആഗസ്ത് 29 ന് ഒല്ലൂര്‍ മഠത്തില്‍ വെച്ചാണ് ഏവുപ്രാസ്യാമ്മ ദിവംഗതയായത്. അമ്മയുടെ മധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതായി അക്കാലത്തുതന്നെ സാക്ഷ്യമുണ്ടായി. 1963-ല്‍ തൃശ്ശൂര്‍ മെത്രാന്‍ മാര്‍ ജോര്‍ജ് ആലപ്പാട്ട് നാമകരണത്തിനായുള്ള പ്രാര്‍ത്ഥന അടിച്ചിറക്കി. 1987-ല്‍ ഫാ. ലൂക്കോസ് വിത്തുവെട്ടിക്കലിന്റെ നേതൃത്വത്തില്‍ നാമകരണ നടപടികള്‍ തുടങ്ങി. 1990 ജനവരി 30 ന് കല്ലറ തുറന്ന് ഭൗതികാവശിഷ്ടങ്ങള്‍ മഠം കപ്പേളയ്ക്കുള്ളിലേക്ക് മാറ്റി. 2002 ജൂലായ് 5 ന് ധന്യയായി പ്രഖ്യാപിച്ചു. 2006 ഡിസംബര്‍ 3 ന് ഒല്ലൂര്‍ പള്ളിയില്‍ വെച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഒക്ടോബറില്‍ നടക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

Post A Comment:
0 comments: