Pavaratty

Total Pageviews

5,985

Site Archive

വിശുദ്ധ യൗസേപ്പിതാവിന്റെ 138-ാം തിരുന്നാളിന് വെള്ളിയാഴ്ച കൊടികയറും

Share it:
മെയ് 9, 10, 11 തിയതികളിലാണ് തിരുന്നാള്‍. വെള്ളിയാഴ്ച രാവിലെ 5.30ന് വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ ദിവ്യബലിക്കുശേഷം അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കോമ്പാറ കൊടിയേറ്റം നിര്‍വ്വഹിക്കും. തിരുന്നാള്‍ ദിനമായ പത്തിന് രാവിലെ പത്ത് മണിക്ക് വികാരി ഫാ.ജോണ്‍സണ്‍ അരിമ്പൂരിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന നൈവേദ്യപൂജയെ തുടര്‍ന്ന് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഊട്ടുസദ്യ ആരംഭിക്കും. ഒന്നര ലക്ഷത്തോളം പേര്‍ക്ക് നേര്‍ച്ച സദ്യ കഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പത്തിന് വൈകീട്ട് 5.30ന് മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് എടക്കളത്തൂരിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി, 7.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മ്മികത്വത്തില്‍ കൂടുതുറക്കല്‍, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. രാത്രി 12ന് വളയെഴുന്നെള്ളിപ്പുകള്‍ ദേവാലയത്തിലെത്തിയതിനു ശേഷം തെക്ക് ഭാഗത്തിന്റെ കരിമരുന്ന് പ്രയോഗം നടക്കും.

പതിനൊന്നിന് പുലര്‍ച്ചെ രണ്ടു മുതല്‍ 9 വരെ തുടര്‍ച്ചയായി ദിവ്യബലി ഉണ്ടാകും. പത്തിന് നടക്കുന്ന തിരുന്നാള്‍ ദിവ്യബലിക്ക് ഫാ.നോബി അമ്പൂക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ഡോ.ഫ്രാന്‍സീസ് ആലപ്പാട്ട് സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും വെടിക്കെട്ടും നടക്കും.

തിരുന്നാളിനോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇടവകയ്ക്കു കീഴിലുള്ള സാന്‍ജോസ് പാരിഷ് ആശുപത്രിയില്‍ തിരുന്നാള്‍ കൊടിയേറ്റദിനം മുതല്‍ മെയ് 18 വരെ ഒ.പി. ടിക്കറ്റ് സൗജന്യമായിരിക്കും. കൂടാതെ തിരുന്നാള്‍ പ്രമാണിച്ച് വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി രണ്ടു പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഇതിന് പത്തു ലക്ഷത്തോളം രൂപ ചിലവ് കണക്കാക്കുന്നു. തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായവും നല്‍കുന്നുണ്ട്. മെയ് 18ന് എട്ടാമിടം തിരുന്നാള്‍ ആഘോഷിക്കും. 
Share it:

EC Thrissur

2014

feature

News

The Grand Feast 2014

Post A Comment:

0 comments: