ഞായറാഴ്ച മുതല്‍ വിശുദ്ധയൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധവാരകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. കുരുത്തോല വെഞ്ചരിപ്പ് വിതരണം, ദേവാലയത്തിലേക്ക് പ്രദക്ഷിണം, കുര്‍ബാന എന്നിവയുണ്ടാകും. 16ന് വലിയ നോമ്പിന്റെ അവസാന ബുധനാഴ്ചയാചരണം, രാവിലെ പത്തിന് ആഘോഷമായ കുര്‍ബാന, സന്ദേശം, നൊവേന, നവജാതശിശുക്കള്‍ക്ക് ചോറൂണ്, ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചഊട്ട്. 17ന് പെസഹാദിനത്തില്‍ രാവിലെ ഏഴിന് ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യപ്രദക്ഷിണം, ആരാധന, രാത്രി 7ന് സമൂഹാരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ആറുമുതല്‍ ആരാധന, ഏഴിന് പീഡാനുഭവസ്മരണ, 4.30ന് നഗരികാണിക്കല്‍ യാത്ര. 19ന് രാവിലെ ഏഴിന് തിരുകര്‍മ്മങ്ങള്‍, ജ്ഞാനസ്‌നാന വ്രതനവീകരണം. ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 11.30ന് ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലി, സന്ദേശം എന്നിവയുണ്ടാകും.
Navigation
Post A Comment:
0 comments: