Pavaratty

Total Pageviews

5,987

Site Archive

ജൂനിയര് സി. എല്. സി. എയ്ഞ്ചല് ഗാര്ഡന്

Share it:
എയ്ഞ്ചല് ഗാര്ഡന് പൂച്ചട്ടികള് വാങ്ങയവര്ക്കെല്ലാം സൗജന്യമായി പൂച്ചെടികളും വിതരണം ചെയ്തു. അതില് ആയിരത്തോളം തൈകള് ഹൈബ്രീഡ് മാരിഗോള്ഡ് ആയിരുന്നു. ഹൈബ്രീഡ് മാരിഗോള്ഡ് നമ്മുടെ സാധാരണ ചെണ്ടുമല്ലിയല്ല. ടിഷ്യുകള്ച്ചര് വാഴപ്പോലെ ആദ്യത്തില് വളരെ ചെറിയ തൈ ആയിരുന്നാലും പെട്ടന്ന് വളര്ന്ന് 2 കിലോ മുതല് 5 കിലോ വരെ വലിയ പൂക്കള് ഉണ്ടാകുന്നു. നമ്മുടെ മണ്ണില് ചാണകപ്പൊടി ചേര്ത്ത് നട്ടുപിടിപ്പിച്ചാല് നന്നായി വളരും. കിഴക്കു ദിക്കില് നിന്നുള്ള സൂര്യപ്രകാശമാണ് ഉത്തമം. ആദ്യമുണ്ടാകുന്ന പൂമൊട്ട് നിര്ബന്ധമായും കത്രികകൊണ്ട് വെട്ടികളയണം. പിന്നീടുണ്ടാകു ന്ന പൂക്കള് വലുതായാല് വെട്ടിയെടുക്കുകയും വേണം. എന്നാല് മാത്രമേ ധാരാളം ഇലകളും പൂക്കളം ഉണ്ടാകൂ. പറിച്ചെടുക്കുന്ന പൂക്കള് ഞങ്ങള്ക്ക് നല്കുകയാണെങ്കില് കിലോഗ്രാമിന് 25 രൂപ അല്ലെങ്കില് രണ്ടു പുതിയ തൈകള് തിരികെ നല്കുന്നതാണ്. താല്പര്യമുള്ളവര്ക്കു തിരുനാളിനോടനുബന്ധിച്ച് പുഷ്പിച്ച ചെടികളുടെ പ്രദര്ശനത്തിനും വിപണനത്തിനും അവസരമൊരുക്കുന്നുണ്ട്. ഇനിയും തൈകള് വാങ്ങാത്തവര്ക്ക് പേരും ഫോണ് നന്പറും നല്കുകയാണെങ്കില് അടുത്ത വിതരണ ദിവസം വിളിച്ചറിയിക്കുന്നതായിരിക്കും. Facebook ല് junior clc pavaratty എന്ന പേജില് എയ്ഞ്ചല് ഗാര്ഡന്റെ വിവിധ ഫോട്ടോകള് പ്രദര്ശിപ്പിച്ചിട്ടുണ്ട്.

അനാഥബാലന്മാരോടൊപ്പം ഈസ്റ്റര് ആഘോഷം
ജൂനിയര് സി. എല്. സി. അംഗങ്ങള് അനാഥബാലന്മാരോടൊപ്പം ഈസ്റ്റര് ആഘോഷിക്കുന്നു. അവര്ക്കുവേണ്ട പഠനോപകരണങ്ങളും മറ്റു സാധനങ്ങളും നല്കാനായി പഴയ നോട്ടുപുസ്തകങ്ങളും പാഠപുസ്തകങ്ങളും അംഗങ്ങള് ശേഖരിക്കുന്നു. എല്ലാവരും എഴുതിത്തീര്ന്ന നോട്ടുപുസ്തകങ്ങളും, ടെക്സ്റ്റ് പുസ്തകങ്ങളും ജൂനിയര് സി. എല്. സി. അംഗങ്ങളെ ഏല്പിക്കുവാന് അഭ്യര്ത്ഥിക്കുന്നു.
Share it:

EC Thrissur

clc

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: