Pavaratty

Total Pageviews

5,987

Site Archive

അഞ്ച് വെടിക്കെട്ടുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി

Share it:
പാവറട്ടി തിരുനാളിനോടനുബന്ധിച്ച് അഞ്ച് വെടിക്കെട്ടുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതായി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസ്, ജോയിന്റ് കണ്‍വീനര്‍ എന്‍.െജ. ലിയോ, ട്രഷറര്‍ സി.കെ. തോബിയാസ് എന്നിവര്‍ അറിയിച്ചു.
പള്ളിവക വെടിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച കൂടുതുറക്കല്‍ ശുശ്രൂഷയ്ക്ക് ശേഷമാണ് പള്ളിവക പ്രധാന വെടിക്കെട്ട് നടക്കുന്നത്. ദേശമംഗലം സുരേന്ദ്രനാണ് പള്ളിവക വെടിക്കെട്ട് ഒരുക്കുന്നത്.
ഇത്തവണ ശബ്ദംകുറച്ച് വര്‍ണ്ണശബളമായ വെടിക്കെട്ടാണ് കാഴ്ചയ്ക്കുന്നത്. നീരാളി, സ്​പാര്‍ക്ക്ലൂങ്, വെള്ളിമൂങ്ങ തുടങ്ങി നല്ലയിനം അമിട്ടുകള്‍ വെടിക്കെട്ടിന് മാറ്റ് കൂട്ടും. തൃശ്ശൂര്‍ പൂരത്തിന് വര്‍ഷങ്ങളായി വെടിക്കെട്ടിന് ചുക്കാന്‍ പിടിക്കുന്ന ദേശമംഗലം സുരേന്ദ്രന്‍ ആദ്യമായാണ് പാവറട്ടിയില്‍ വെടിക്കെട്ട് വിരുന്നൊരുക്കുന്നത്. വെടിക്കെട്ടിന്റെ ആരംഭത്തിലും അവസാനത്തിലും കളര്‍ഗുണ്ടുകള്‍ വര്‍ണ്ണവിസ്മയം തീര്‍ക്കും.
വെള്ളിയാഴ്ച രാത്രി എട്ടിന് ദീപാലങ്കാര സ്വിച്ച് ഓണിനുശേഷം രാത്രി എട്ടിന് ഇലക്ട്രിക് തൊഴിലാളികളുടെ നേതൃത്വത്തില്‍ സാമ്പിള്‍ വെടിക്കെട്ട് നടക്കും. ശനിയാഴ്ച രാത്രി 7.30ന് ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം പ്രധാന വെടിക്കെട്ട്. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തിയശേഷം വടക്ക് ഭാഗത്തിന്റെ വെടിക്കെട്ടും ഉണ്ടാകും. ഞായറാഴ്ച രാവിലെ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്കുശേഷം പ്രദക്ഷിണത്തിനു തൊട്ടുമുന്‍പായി സിമന്റ്, പെയിന്റ് തൊഴിലാളികളുടെ വെടിക്കെട്ട് നടത്തും. രാത്രി 8.30ന് തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ടും നടക്കും. പള്ളിവക വെടിക്കെട്ട് പ്രസിദ്ധ വെടിക്കെട്ട് കലാകാരന്‍ ദേശമംഗലം സുരേന്ദ്രന്‍ ഒരുക്കുമ്പോള്‍ വടക്കുഭാഗത്തിനായി കുണ്ടന്നൂര്‍ സജിയും തെക്ക് ഭാഗം കമ്മിറ്റിക്കായി കുണ്ടന്നൂര്‍ സുന്ദരാക്ഷനും അന്തിക്കാട് സെബാസ്റ്റ്യനുമാണ്.
Share it:

EC Thrissur

2015

feature

News

The Grand Feast 2015

Post A Comment:

0 comments: