തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന അരി-അവില്‍ നേര്‍ച്ചപ്പൊതികള്‍ തയ്യാറായി. തീര്‍ത്ഥാടനകേന്ദ്രത്തിലെ ഫ്രാന്‍സിസ്‌കന്‍സ് അല്മായ സഭയാണ് 48 വര്‍ഷമായി നേര്‍ച്ചപ്പൊതികള്‍ തയ്യാറാക്കുന്നത്. ഇത്തവണ ഒരു ലക്ഷം അരി - അവില്‍ നേര്‍ച്ചപ്പൊതികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സഭാ പ്രസിഡന്റ് ടി.കെ. ജോസ്, സെക്രട്ടറി ടി.എല്‍. മത്തായി, ട്രഷറര്‍ കെ.കെ. തോമസ് എന്നിവര്‍ അറിയിച്ചു. വിവിധ മതങ്ങളില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം 150 ഓളം പേരാണ് നേര്‍ച്ചപ്പാക്കറ്റുകള്‍ തയ്യാറാക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെയും തീര്‍ത്ഥകേന്ദ്രത്തിന്റെയും രേഖാചിത്രങ്ങള്‍ ആലേഖനം ചെയ്ത പാക്കറ്റുകളിലാണ് അരിയും അവിലും നിറച്ചിരിക്കുന്നത്. ഇരുപത് രൂപയാണ് നേര്‍ച്ചപ്പാക്കറ്റ് വില. തിരുനാളിനോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. ശനിയാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നൈവേദ്യപൂജ നടത്തി ഊട്ട് ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ച ഊട്ടിന്റെയും അരി - അവില്‍ നേര്‍ച്ചപ്പൊതികളുടെയും വിതരണം ആരംഭിക്കും.
Navigation
Post A Comment:
0 comments: