വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാള്‍ ദീപാലങ്കാരക്കാഴ്ചയ്ക്ക് ഒരുക്കങ്ങളായി. ഒന്നരലക്ഷം എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടാണ് തീര്‍ത്ഥകേന്ദ്രം അലങ്കരിക്കുന്നത്. തൃപ്രയാര്‍ എ.ബി.സി.ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട് അംഗങ്ങളായ എ.എ. അബ്ബാസ്, പ്രസാദ് അവിണിപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് വര്‍ണ്ണക്കാഴ്ചയൊരുക്കുന്നത്. 18 ദിവസമായി 16ഓളം ജോലിക്കാരുടെ നേതൃത്വത്തില്‍ രാപ്പകലില്ലാതെ ഇതിനായുള്ള പണികള്‍ നടക്കുകയാണ്. ദീപാലങ്കാരത്തിന്റെ മധ്യത്തില്‍ ലില്ലിപ്പൂ കൈകളിലേന്തിനില്ക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ രൂപമാണ് വൈദ്യുതി ദീപങ്ങള്‍കൊണ്ട് ഒരുക്കിയിട്ടുള്ളത്. 24ന് വൈകീട്ട് എട്ടിന് പാവറട്ടി ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും.
Navigation
Post A Comment:
0 comments: