തിരുനാളിനോടനുബന്ധിച്ച് ഊട്ടിയില്‍നിന്നുള്ള പൂക്കള്‍കൊണ്ട് അള്‍ത്താര അലങ്കരിച്ച് മനോഹരമാക്കി. വിശുദ്ധ യൗസേപ്പ് കൈയിലേന്തിയ ലില്ലിപ്പൂക്കളും കാര്‍ണിഷ് പൂക്കളുമാണ് ഊട്ടിയില്‍നിന്ന് എത്തിയത്.
പതിനായിരം കാര്‍ണിഷ്, 300 ലില്ലി, ജിപ്‌സ, ബോഡോ പ്രോസ് ഇല എന്നിവ കൊണ്ടാണ് അള്‍ത്താരയും ആനവാതിലും മോടിപ്പിടിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ സണ്ണി കാടിയത്ത്, പി.ടി. ബെന്‍സണ്‍, പി.ഡി. ജിമ്മി എന്നിവര്‍ പറഞ്ഞു.
അള്‍ത്താര അലങ്കരിക്കുന്നതിന് വഴിപാടായും പൂക്കള്‍ എത്തുന്നുണ്ട്. തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കുന്ന മുഖമണ്ഡപവും അലംകൃതമായി. രാജകീയപ്രൗഢിയില്‍ സാറ്റിന്‍ തുണികൊണ്ടുള്ള അലങ്കാരമാണ് ഇത്തവണ ഒരുക്കിയത്. ഓഫ്വൈറ്റ്, മെറൂണ്‍ നിറങ്ങള്‍ കൊണ്ടുള്ള തുണികള്‍ ഉപയോഗിച്ച് ഇരുപത് അടി വ്യാസത്തിലാണ് അലങ്കാരം. ഡോം ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
Post A Comment:
0 comments: