തിരുനാളിനോടനുബന്ധിച്ച് മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പാവറട്ടി, ചിറ്റാട്ടുകര, പുവ്വത്തൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങളി ലായിരുന്നു പരിശോധന. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തവയുമായ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പാവറട്ടിയിലെ ഹോട്ടലിനും ചിറ്റാട്ടുകരയിലെ കാറ്ററിങ് സെന്ററിനും അധികൃതര്‍ നോട്ടീസ് നല്‍കി. അഞ്ചോളം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പാവറട്ടി പുളിഞ്ചേരിപ്പടയില്‍ റോഡരികിലെ വഴിയോര മത്സ്യക്കച്ചവടം ഒഴിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.എഫ്. മാഗി, പി.സി. മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍. പ്രേംരാജ്, എ.ജി. ഷെറി, ഇ.എസ്. ശ്രീകാന്ത്, ടി.കെ. ഷിജു, എ.എല്‍. ജിതിന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Navigation
Post A Comment:
0 comments: