തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള നേര്‍ച്ച ഊട്ടിന് കലവറ ഒരുക്കങ്ങള്‍ തുടങ്ങി. ഊട്ടിലെ വിശേഷ ഇനമായ പാവറട്ടി അച്ചാറിനായി മാങ്ങ നൂറോളം സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ ചെത്തി പൂര്‍ത്തിയാക്കി. 2100 കിലോ മാങ്ങ, 2000 കിലോ നേന്ത്രക്കായ, മത്തന്‍, കുമ്പളം, വെള്ളരി, വെണ്ട തുടങ്ങി വിവിധയിനം പച്ചക്കറികളും, അരിയും പയറും കലവറയില്‍ എത്തി. രാവിലെ പച്ചക്കറികളുടെ വെഞ്ചരിപ്പിനുശേഷമാണ് അച്ചാറിനായി മാങ്ങ ചെത്താന്‍ തുടങ്ങിയത്. ഒരു ലക്ഷത്തില്‍പരം പേര്‍ക്കാണ് ഊട്ടുസദ്യ ഒരുക്കുന്നത്. പാവറട്ടി സ്വദേശി സമുദായ മഠത്തില്‍ വിജയനാണ് രുചിവട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പത്തു വര്‍ഷമായി വിജയനാണ് നേര്‍ച്ച സദ്യ ഒരുക്കുന്നത്. ഒരു ലക്ഷത്തില്‍പരം വിശ്വാസികള്‍ക്ക് നേര്‍ച്ച സദ്യ ഒരുക്കുവാന്‍ സമുദായ മഠത്തിലെ കുടുംബാംഗങ്ങളായ ജനാര്‍ദ്ദനനും രാജനും മറ്റു കുടുംബാംഗങ്ങളും വിജയനൊപ്പം ഉണ്ടാകും. അരിവെപ്പിന് കാക്കശ്ശേരി സ്വദേശി കരിപുറത്ത് മണിനായരും നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ പത്തിന് തീരത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ കാര്‍മ്മികനായി. നൈവേദ്യ പൂജ നടക്കും. തുടര്‍ന്ന് നേര്‍ച്ചയൂട്ട് ആശീര്‍വാദവും വിതരണവും ആരംഭിക്കും. ഊട്ടുശാലയില്‍ ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഉണ്ണാന്‍ സൗകര്യമുണ്ട്. ഊട്ടുസദ്യയ്ക്ക് ചോറ്, സാമ്പാര്‍, ഉപ്പേരി, ചെത്ത് മാങ്ങ അച്ചാര്‍ എന്നിവയാണ് വിളമ്പുക. നേര്‍ച്ച ഭക്ഷണ വിതരണം ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുവരെ തുടരും
Navigation
Post A Comment:
0 comments: