വിശുദ്ധന്റെ നേര്‍ച്ചയൂട്ടില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ കാര്‍മ്മികത്വത്തില്‍ നൈവേദ്യപൂജയ്ക്കുശേഷം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആശീര്‍വ്വദിച്ചതോടെ വിശുദ്ധന്റെ നേര്‍ച്ചയൂട്ടു തുടങ്ങി. പള്ളിയുടെ വിശാലമായ പാരീഷ്ഹാളിലാണ് നേര്‍ച്ചയുണ്ണാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. നേര്‍ച്ചവിളമ്പാന്‍ 400ഓളം വളണ്ടിയര്‍മാര്‍ അഞ്ചു ഷിഫ്റ്റുകളില്‍ രംഗത്തുണ്ട്. പാക്കറ്റുകളിലാക്കിയ അരി, അവില്‍, നേര്‍ച്ചയൂട്ട് എന്നിവയും വിതരണം ചെയ്യുന്നുണ്ട്.
Navigation
Post A Comment:
0 comments: