Pavaratty

Total Pageviews

5,985

Site Archive

18 ലക്ഷം രൂപയുടെ ആതുരസഹായവുമായി വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി

Share it:
തിരുനാളിനോടനുബന്ധിച്ച് വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18 ലക്ഷം രൂപയുടെ ആതുര സഹായം നല്‍കും. അനുഗ്രഹഭവന്‍ പദ്ധതിയില്‍ രണ്ടു ഭവനങ്ങളാണ് ഈ വര്‍ഷം നിര്‍മിച്ചു നല്‍കുന്നത്. ഒന്നാമതായി പാവറട്ടി പുതുമനശ്ശേരി ചിരിയംങ്കണ്ടത്ത് തോമസിന് 7 ലക്ഷം രൂപ ചെലവില്‍ 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് വെച്ച് നല്‍കിയിരുന്നു.

രണ്ടാമത്തെ അനുഗ്രഹഭവന്‍ വെന്മേനാട് ചെറുവത്തൂര്‍ ദേവസ്സിയുടെ ഭാര്യ മേരിക്കുട്ടിക്കാണ് നിര്‍മ്മിച്ചു നല്‍കുന്നത്. നാല് ലക്ഷം രൂപ ചെലവില്‍ 450 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളതെന്ന് കമ്മിറ്റി പ്രസിഡന്റ് എന്‍.ജെ. ലിയോ, സെക്രട്ടറി ഒ.എഫ്. ഡൊമിനി എന്നിവര്‍ പറഞ്ഞു.

24ന് വെള്ളിയാഴ്ച രാവിലെ പത്തിന് മേരിക്കുട്ടിക്കായി നിര്‍മ്മിച്ച അനുഗ്രഹഭവന്‍ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ വെഞ്ചരിക്കും. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യുന്ന തിരുനാള്‍ ആഘോഷ പരിപാടിയില്‍ പി.എ. മാധവന്‍ എം.എല്‍.എ. അനുഗ്രഹഭവന്റെ താക്കോല്‍ദാനം നടത്തും. രോഗീസഹായത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കണ്‍വീനര്‍ ബൈജു ലൂവിസിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

139-ാം തിരുനാളിനോടനുബന്ധിച്ച് 139 പേര്‍ക്കാണ് ഡയാലിസിസ് സഹായം നല്‍കുന്നത്. കൂടാതെ മറ്റു ജീവകാരുണ്യത്തിനും അശരണരായ രോഗികള്‍ക്ക് മരുന്ന് സഹായവും വടക്ക്വിഭാഗം എത്തിക്കുന്നുണ്ട്. തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് 27ന് രാത്രി കലാപരിപാടികള്‍ നടത്തും. തിരുനാളിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വടക്ക് ഭാഗത്തിന്റെ വെടിക്കെട്ട് ഇത്തവണ ശബ്ദം കുറച്ച് വര്‍ണ്ണശബളമാക്കും. കുണ്ടന്നൂര്‍ സജിയാണ് വടക്ക്ഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്.
Share it:

EC Thrissur

2015

Donations

The Grand Feast 2015

Post A Comment:

0 comments: