തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥകേന്ദ്രത്തിനുള്ളില്‍ കുളിര്‍മ്മ പകരാന്‍ വഴിപാടായി ജംബോ ഫാനുകള്‍ സമര്‍പ്പിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ഫാനുകള്‍ സമര്‍പ്പിച്ചത്. 200 കിലോയാണ് ഒരു ഫാനിന്റെയും ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഭാരം. ഫാനിന്റെ ഇതളുകള്‍ക്ക് 12 അടിയിലേറെ നീളമുണ്ട്. ഇറ്റലിയിലാണ് മോട്ടോര്‍ അടക്കമുള്ളവ നിര്‍മ്മിച്ചിട്ടുള്ളത്. ഫാനുകള്‍ക്ക് എട്ടുലക്ഷം രൂപയോളം വില വരും.
Navigation
Post A Comment:
0 comments: