പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തികൊണ്ട് പാവറട്ടി വിശുദ്ധയൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ പ്രധാന ആകര്‍ഷണമായ തിരുനാള്‍ വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകീട്ട് 7.30ന് വിശുദ്ധന്റെ തിരുക്കര്‍മ്മങ്ങളില്‍ പ്രധാനമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്ക് ശേഷമാണ് വെടിക്കെട്ട് ആരംഭിക്കുന്നത്. പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ ദേശമംഗലം സുരേന്ദ്രനാണ് പള്ളിവക വെടിക്കെട്ട് ഒരുക്കുന്നത്. നീരാളി, റിഫ്ലക്ഷന്‍, സ്പാര്ക്കിങ്, ജിമിക്കി, വെള്ളിമൂങ്ങ, നാലുമൂല, സില്‍വര്‍ പാന്‍ഗ്രി, സ്‌കൈ ബോയ്‌സ്, ഡയമണ്ട് ക്രാക്കിളിങ്, ജെറ്റ് എന്നിങ്ങനെ വെടിക്കെട്ടിന് വ്യത്യസ്തതകളേറെയാണ്.
ശനിയാഴ്ച രാത്രി 12ന് കുണ്ടന്നൂര്‍ സജിയുടെ നേതൃത്വത്തില്‍ വടക്കുംഭാഗം വെടിക്കെട്ട് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് സിമന്റ് പെയിന്റ് തൊഴിലാളികള്‍ ഒരുക്കുന്ന പ്രദക്ഷിണ വെടിക്കെട്ട് നടക്കും. ഞായറാഴ്ച രാത്രി 8.30ന് നടക്കുന്ന തെക്ക് ഭാഗത്തിന്റെ വെടിക്കെട്ട് കുണ്ടന്നൂര്‍ സുന്ദരാക്ഷനും അന്തിക്കാട് സെബാസ്റ്റ്യനുമാണ് ഒരുക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെടിക്കെട്ടും മറ്റു മൂന്നു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തതായി വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റി വി.ഒ. സണ്ണി എന്നിവര്‍ അറിയിച്ചു.
Post A Comment:
0 comments: