തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് പോലീസ്- വളണ്ടിയര്‍ സുരക്ഷാക്രമീകരണ യോഗം ചേര്‍ന്നു. 1001 വളണ്ടിയര്‍ സേനയ്ക്കുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ പോലീസ് നല്‍കി. വളണ്ടിയര്‍മാരെ തിരിച്ചറിയുന്നതിന് പ്രത്യേക ബാഡ്ജുകള്‍ ധരിക്കണം. വെടിക്കെട്ട് സമയത്ത് പള്ളിമുറ്റത്ത് ഉണ്ടാകുന്ന ജനങ്ങളുടെ തിരക്ക് പോലീസും വളണ്ടിയര്‍മാരും സംയുക്തമായി നിയന്ത്രിക്കാന്‍ തീരുമാനമായി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ഉറപ്പുവരുത്തും. കവാടങ്ങളില്‍ പോലീസ് സേവനം ഉണ്ടാകും. ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, പാവറട്ടി എസ്‌ഐ എം.കെ. രമേഷ് എന്നിവര്‍ വേണ്ട നിർദ്ദേശങ്ങൾ നല്കി
Navigation
Post A Comment:
0 comments: