സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥ സംഘമെത്തി. തൃശ്ശൂര്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തിനുശേഷം അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ഇ.വി. സുശീല, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി, ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, പാവറട്ടി എഎസ്‌ഐ എ.പി. ആന്റോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. തീര്‍ത്ഥകേന്ദ്രത്തിലും വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലും കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. തൃശ്ശൂര്‍ അഗ്നിശമനസേന അസി. ഡിവിഷന്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ സേനാവിഭാഗവും പരിശോധനയ്ക്കായി എത്തിയിരുന്നു. തിരുനാളിനോടനുബന്ധിച്ചുള്ള തിക്കും തിരക്കും നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കും. സുരക്ഷയുടെ ഭാഗമായി സി.സി.ടി.വി. കാമറ നിരീക്ഷണവും ഏര്‍പ്പെടുത്തും.
Navigation
Post A Comment:
0 comments: