തീര്‍ത്ഥകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സഹസ്രങ്ങളെ സാക്ഷികളാക്കി പാവറട്ടി തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ വി. കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു. വൈകീട്ട് രാമനാഥപുരം രൂപതാ ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിക്ക് ശേഷമാണ് അള്‍ത്താരയിലെ വി. യൗസേപ്പിതാവിന്റെ രൂപക്കൂട് തുറന്നത്. തുടര്‍ന്ന് യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ പുറത്തേക്ക് എഴുന്നള്ളിച്ച് മുഖമണ്ഡപത്തില്‍ സ്ഥാപിച്ച രൂപക്കൂട്ടില്‍ പ്രതിഷ്ഠിച്ചു.
തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ സഹകാര്‍മ്മികനായി. തീര്‍ത്ഥകേന്ദ്ര തിരുമുറ്റത്ത് തിങ്ങിനിറഞ്ഞ വിശ്വാസികള്‍ തിരുനാളിന് പുണ്യവാന്റെ ദര്‍ശനം തേടി വഴിപാടുകളര്‍പ്പിച്ചു. തുടര്‍ന്ന് തിരുനാള്‍ വെടിക്കെട്ട് നടന്നു.
രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ സമാപിച്ചതോടെ വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമരുന്ന് പ്രയോഗം നടന്നു. തിരുനാള്‍ പ്രധാന ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ ഒന്‍പത് വരെ തീര്‍ത്ഥകേന്ദ്രത്തില്‍ തുടര്‍ച്ചയായി ദിവ്യബലി, ഒന്‍പതിന് ഇംഗ്ലീഷില്‍ ദിവ്യബലി എന്നിവ നടക്കും. രാവിലെ പത്തിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മ്മികനാകും. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍ സന്ദേശം നല്‍കും. ഫാ. ജിജോ കപ്പിലാംനിരപ്പേല്‍ സഹകാര്‍മ്മികനാകും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിനു മുന്നോടിയായി ഇടവകയിലെ സിമന്റ് പെയിന്റ് തൊഴിലാളികളുടെ വെടിക്കെട്ട് നടക്കും. വൈകീട്ട് അഞ്ചിന് തമിഴ് കുര്‍ബ്ബാന, ഏഴിന് ദിവ്യബലി, 8.30ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് എന്നിവ നടക്കും.
Post A Comment:
0 comments: