തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ ഭക്തജന സഹസ്രങ്ങള്‍ തിങ്ങിനിറഞ്ഞു. വാദ്യമേളങ്ങളുടെയും 139 വര്‍ണ്ണമുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്‌ളീഹായുടെയും തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂട്ടില്‍ സ്ഥാപിച്ച് വെള്ളിത്തോരണങ്ങളാല്‍ മേലാപ്പു ചാര്‍ത്തിയ പ്രദക്ഷിണവീഥിയിലൂടെ കൊണ്ടുവന്നപ്പോള്‍ തിങ്ങിനിറഞ്ഞ വിശ്വാസിസഹസ്രങ്ങള്‍ ഭക്തിയുടെ നിറവില്‍ മുങ്ങി. സ്വര്‍ണ്ണം, വെള്ളി കുരിശുകളും പേപ്പല്‍ പതാകയുമായി ലില്ലിപ്പൂക്കള്‍ കൈകളിലേന്തിയ ബാലികാബാലന്മാരും പ്രദക്ഷിണത്തിന് മാറ്റുകൂട്ടി.
പ്രദക്ഷിണത്തിനു മുന്നോടിയായി നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തൃശ്ശൂര്‍ ബസലിക്ക റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികത്വം വഹിച്ചു. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍ സന്ദേശം നല്‍കി. ഫാ. ജിജോ കപ്പിലാംനിരപ്പേല്‍ സഹകാര്‍മികനായി. തുടര്‍ന്ന് സിമന്റ് പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന വെടിക്കെട്ടിന് സി.കെ. തോബിയാസ് തിരികൊളുത്തി.
പ്രദക്ഷിണച്ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റിമാരായ എ.കെ. ആന്റോ, ജോസഫ് ഒലക്കേങ്കില്‍, വി.ഒ. സണ്ണി, ഡേവിസ് പുത്തൂര്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ ജോഷി ഡി. കൊള്ളന്നൂര്‍, വടക്ക്, തെക്ക് കമ്മിറ്റി പ്രസിഡന്റുമാരായ എന്‍.ജെ. ലിയോ, സുബിരാജ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് തമിഴ് കുര്‍ബ്ബാന, ദിവ്യബലി എന്നിവ നടന്നു. തുടര്‍ന്ന് തെക്കുഭാഗത്തിന്റെ വെടിക്കെട്ടിന് പ്രസിഡന്റ് സുബിരാജ് തോമസ് തിരികൊളുത്തി. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി തിങ്കള്‍ മുതല്‍ ശനി വരെ വിവിധ ആഘോഷപരിപാടികള്‍ അരങ്ങേറും. മെയ് മൂന്നിനാണ് തീര്‍ത്ഥകേന്ദ്രത്തിലെ എട്ടാമിടം തിരുനാള്‍.
27ന് തിങ്കളാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ ഗാനമേളയും അരങ്ങേറും.
Post A Comment:
0 comments: