പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ മാദ്ധ്യസ്ഥ തിരുനാളിന് കൊടികയറി . രാവിലെ 5.30ന് വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ ദിവ്യബലിക്കുശേഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ഡേവിസ് അമ്പൂക്കന്‍ കൊടിയേറ്റി . 139 കതിനവെടികള്‍ മുഴങ്ങി . തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ സഹകാര്‍മികനായി
ഇന്നു മുതല്‍ 24 വരെ ദിവസവും വൈകീട്ട് അഞ്ചിന് നവനാള്‍ ആചരണം, ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, തിരുകര്‍മങ്ങള്‍ എന്നിവ ഉണ്ടാകും. 24, 25, 26 ദിവസങ്ങളിലായാണ് തിരുനാള്‍ ആഘോഷം. 24ന് വൈകീട്ട് ഏഴിന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ തിരുമുറ്റമേളത്തിനുശേഷം എട്ടിന് പാവറട്ടി ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ കരിമരുന്ന് പ്രയോഗം നടക്കും. തിരുനാള്‍ ദിവസമായ 26ന് പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ ഒമ്പത് വരെ തുടര്‍ച്ചയായി ദിവ്യബലി, പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പ്രദക്ഷിണം, വെടിക്കെട്ട് എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് തമിഴ് കുര്‍ബ്ബാന, ഏഴിന് ദിവ്യബലി തുടര്‍ന്ന് 8.30ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
.
Post A Comment:
0 comments: