പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ പെസഹ ആചരിച്ചു. കുര്‍ബ്ബാനമധ്യേ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ കാര്‍മികനായി. അസി. വികാരിമാരായ ഫാ. നിബിന്‍ തളിയത്ത്, ഫാ. ജെയ്‌സണ്‍ വടക്കേത്തല, ഫാ. വില്‍ജോ നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധാന എന്നിവ നടന്നു. ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 6 മുതല്‍ ആരാധന. തുടര്‍ന്ന് തിരുകര്‍മ്മങ്ങള്‍. ഉച്ചതിരിഞ്ഞ് 4.30ന് വിലാപയാത്രയും പീഢാനുഭവ പ്രസംഗവും ഉണ്ടാകും.


Post A Comment:
0 comments: