എട്ടാമിട തിരുനാളിനോടനുബന്ധിച്ച് ഇടവക ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ തിരുനാള്‍ എക്‌സിബിഷന്‍ എറൈസ് 2015 സംഘടിപ്പിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകള്‍ക്ക് പുറമെ നാലാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതി ബൈബിള്‍, വെള്ളത്തില്‍ വായിക്കാവുന്ന ബൈബിള്‍ തുടങ്ങി എഴുപതോളം ബൈബിളുകളും, രക്ഷാകര ചരിത്രത്തെ ബൈബിള്‍ പശ്ചാത്തലത്തില്‍ ചിട്ടയായി ചിത്രീകരിക്കുന്ന 110 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച രണ്ടായിരത്തോളം സ്റ്റാമ്പുകളുടെ പ്രദര്‍ശനവുമാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണ്ണംകൊണ്ട് പലസ്തീന്‍ രാജ്യം ക്രിസ്തുവിന്റെ കുരിശുമരത്തെ അടിസ്ഥാനപ്പെടുത്തി ഇറക്കിയ സ്റ്റാമ്പും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്. എറണാകുളം സ്വദേശി സച്ചിന്‍, തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജോയ് കരിപ്പേരി എന്നിവരുടെ ശേഖരമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഫാ. വില്‍ജോ നീലങ്കാവില്‍, ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ആന്‍സണ്‍ സണ്ണി, പി.വി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Navigation
Post A Comment:
0 comments: