തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമട തിരുനാള്‍ ആഘോഷിച്ചു. രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. ജെയ്‌സണ്‍ പുന്നശ്ശേരി മുഖ്യകാര്‍മ്മികനായി. ഫാ. മാത്യു ചൂണ്ടയാനിക്കല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ഭണ്ഡാരം എണ്ണല്‍ നടന്നു. ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റിമാരായ വി.ഒ. സണ്ണി, ഒ.ജെ. ജോസഫ്, എ.കെ. ആന്റോ, ഡേവിസ് പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് ദിവ്യബലിക്ക് ശേഷം തെക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ ശുകപുരം ദിലീപും 101 കലാകാരന്മാരും അണിനിരന്ന മേളം അരങ്ങേറി. രാത്രിയോടെ വിവിധ കുടുംബ കൂട്ടായ്മകള്‍, സമുദായങ്ങള്‍, ഭക്തസംഘടനകള്‍, മനപ്പടി നാട്ടുകൂട്ടം, മനപ്പടി ടീം ഓഫ് ചലഞ്ചേഴ്‌സ്, പാവറട്ടി ചുമട്ടുതൊഴിലാളി യൂണിയന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവരുടെ വള, അമ്പ് എഴുന്നള്ളിപ്പുകള്‍ തീര്‍ത്ഥകേന്ദ്രത്തിലെത്തി. വെടിക്കെട്ടും അരങ്ങേറി.

Post A Comment:
0 comments: