Pavaratty

Total Pageviews

5,987

Site Archive

പാലയൂർ തീർഥാടനം: ഉൗട്ട് ഒരുക്കുന്നത് പാവറട്ടി തീർഥകേന്ദ്രത്തിൽ

Share it:


പാലയൂർ മഹാതീർഥാടനം ഇന്നു നടക്കുമ്പോൾ തീർഥാടകർക്കുള്ള ഭക്ഷണം ഒരുക്കുന്നത് പാവറട്ടി തീർഥകേന്ദ്രത്തിൽ. ഉൗട്ടുശാലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 20,000 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. ചോറ്, സാമ്പാർ, ഉപ്പേരി, സ്പെഷൽ ചെത്തുമാങ്ങ അച്ചാർ എന്നിവയാണു വിഭവങ്ങൾ.

സമുദായ മഠത്തിൽ വിജയനാണു പാചകം. ഉൗട്ട് കമ്മിറ്റി കൺവീനർ പി.കെ.ജോൺസന്റെ നേതൃത്വത്തിൽ ഇടവകയിലെ അമ്മസംഘം, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, ബാലസംഘം തുടങ്ങി ഒട്ടേറെ പേർ കറിക്ക് അരിയാനും പാത്രങ്ങൾ കഴുകി ഒരുക്കാനുമായി ഇന്നലെ മുതൽ കലവറയിൽ കർമനിരതരാണ്.

തൃശൂരിൽനിന്നു രാവിലെ പുറപ്പെടുന്ന മുഖ്യ പദയാത്രയും മറ്റിടങ്ങളിൽനിന്നുള്ള ഉപ പദയാത്രകളും ഉച്ചയോടെ പാവറട്ടി തീർഥകേന്ദ്രത്തിലെത്തും. മുഖ്യപദയാത്രയിൽനിന്നു പേപ്പൽ പതാക ഏറ്റുവാങ്ങി തീർഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരൻ മുഴുവൻ തീർഥാടകരെയും പാവറട്ടി ഇടവകയിലേക്കു സ്വീകരിക്കും. ഭക്ഷണത്തിനുശേഷം രണ്ടിനു തീർഥാടന പദയാത്ര പാലയൂരിലേക്കു നീങ്ങും.
Share it:

EC Thrissur

News

Post A Comment:

0 comments: