പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഊട്ടുസദ്യയ്ക്കായുള്ള പാചകപ്പുര വെഞ്ചരിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ അടുപ്പ് ആശീവദിച്ച് തീ കൂട്ടി. സമുദായമഠത്തില്‍ വിജയനും സംഘവുമാണ് ഊട്ടുസദ്യയൊരുക്കുന്നത്. സദ്യയ്ക്കാവശ്യമായ ചേരുവകള്‍ വറുക്കുന്നതോടെ ഊട്ടുതിരുനാള്‍ ഒരുക്കങ്ങള്‍ തുടങ്ങുമെന്ന് കണ്‍വീനര്‍ ഡേവിസ് തെക്കേക്കര, സേവ്യര്‍ കുറ്റിക്കാട്ട്, കെ.ഡി. ജോസ് എന്നിവര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള നിവേദ്യപൂജയ്ക്കുശേഷം ഊട്ടുതിരുനാള്‍ ആരംഭിക്കും. ഞായറാഴ്ച ഉച്ചതിരിയുന്നതുവരെ ഊട്ടു തുടരും.
Navigation
Post A Comment:
0 comments: