കഴിഞ്ഞ ലക്കത്തില് വി. കുര്ബ്ബാനയിലെ അനാഫൊറയെക്കുറിച്ച് പഠിച്ചു. ഇപ്രാവശ്യം അഞ്ചാമത്തെ ഭാഗമായ അനുരഞ്ജന ശുശ്രൂഷ എന്താണെന്ന് മനസ്സിലാക്കാം.
അനുരഞ്ജന ശുശ്രൂഷ
കുര്ബ്ബാനസ്വീകരണത്തിനുള്ള തീവ്രമായ ഒരുക്കമാണ് അനുരഞ്ജന ശുശ്രൂഷ.
1. അനുതാപ സങ്കീര്ത്തനം
2. ധൂപാര്ച്ചന
3. വിഭജന ശുശ്രൂഷ
4. അനുതാപ കാറോസൂസായും ലുത്തിനിയായും
5. പാപമോചന പ്രാര്ത്ഥന എന്നീ ഫോര്മുലകള് നല്ല കുന്പസാരത്തിനാവശ്യമായ ആത്മശോധന, പശ്ചാത്താപം, പാപമോചനാശീര്വാദം എന്നിവ പ്രതിഫലിപ്പിക്കുന്നുണ്ട്. വിഭജനശുശ്രൂഷയില് തിരുശ്ശരീരം വിഭജിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. തിരുശ്ശരീരം വിഭജിക്കുന്നത് കര്ത്താവിന്റെ മരണമാണ് സൂചിപ്പിക്കുക, അവിടത്തെ മരണത്തിന്റെ സ്മരണ പശ്ചാത്താപപൂര്വ്വം കുര്ബ്ബാന സ്വീകരണത്തിന് ഒരുങ്ങുവാന് നമ്മെ ആഹ്വാനം ചെയ്യുന്നു. തിരുശ്ശരീരം സംയോജിപ്പിക്കുന്നത് കര്ത്താവിന്റെ ഉത്ഥാനമാണ് അനുസ്മരിപ്പിക്കുക. ഈ അനുസ്മരണം ഉത്ഥാനാനുഗ്രഹത്തോടെ കുര്ബ്ബാനസ്വീകരണത്തിന് ഒരുങ്ങുവാനും നമ്മെ ഉദ്ബോധിപ്പിക്കുന്നു. അനുതാപ കാറോസൂസ വ്യക്തമാക്കുന്നതുപോലെ, 1. “അനുതാപത്തില് നിന്നുളവാകുന്ന ശരണത്തോടെ; 2. അപരാധങ്ങളില് നിന്ന് പിന്തിരിഞ്ഞുകൊണ്ട്; 3. പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ച്കൊണ്ട്; 4. സഹോദരരുടെ തെറ്റുകള് ക്ഷമിച്ചുകൊണ്ട്, 5. ദൈവത്തോട് കൃയും പാപമോചനവും യാചിച്ചുകൊണ്ടു”മാണ് മാനസാന്തരത്തിലൂടെ കുര്ബ്ബാനസ്വീകരണത്തിനൊരുങ്ങുവാന് സഭ നമ്മോട് ആവശ്യപ്പെടുന്നത്. ചുരുക്കത്തില്, മാനസാന്തരത്തിന്റേയും അനുരഞ്ജനത്തിന്റേയും ദിവ്യാനുഭവമാണ് ഈ ശുശ്രൂഷ വിശ്വാസിക്ക് നല്കുന്നത്.
സന്പാദകന് : ദാസനച്ചന്
(തുടരും)
Post A Comment:
0 comments: