എയ്ഞ്ചല്സ് ആര്മി (അിഴലഹെ അൃാ്യ)
കൊച്ചുകൂട്ടുകാര്ക്കുള്ള പ്രാര്ത്ഥനാകൂട്ടായ്മയുടെ ഔപ ചാരികമായ ഉദ്ഘാടനം ആഗസ്റ്റ് 26ാം തിയ്യതി കുര്ബ്ബാനയ്ക്കുശേഷം ഫാ. സിന്റോ പൊറത്തൂര് നിര്വ്വഹിച്ചു. പ്രാര്ത്ഥനാഗ്രൂപ്പാണ് ഇതിന് നേതൃത്വം നല്കുന്നത്.
ഓണാഘോഷം 2012
ഏകോപന സമിതിയുടെ നേതൃത്വത്തില് ആഗസ്റ്റ് 26ാം തിയ്യതി ഓണം വിപുലമായി ആഘോഷിച്ചു. ജീസസ്സ് യൂത്തി (ഏശൃഹെ ംശിഴ) ന്റെ നേതൃത്വത്തില് കായിക മത്സരം നടത്തി. വിജയികള്ക്ക് ട്രോഫികളും വിതരണം ചെയ്തു. മാതൃസംഘാംഗങ്ങളും പ്രാര്ത്ഥനാഗ്രൂപ്പും പായസം വിതരണം ചെയ്യുന്നതിന് പ്രയത്നിച്ചു. കെ. സി. വൈ. എം. അംഗങ്ങള് മാവേലിയെ അണിയിച്ചൊരുക്കി. മതബോധന വിദ്യാര്ത്ഥികളുടെ പൂക്കളമത്സരവും നടത്തപ്പെട്ടു. സഹകരിച്ച ഏവര്ക്കും നന്ദി.
ആദ്യശനി തിരുന്നാള്
ഈ മാസത്തെ ആദ്യശനി തിരുന്നാള് 1ാം തിയ്യതി ആഘോഷിച്ചു. റവ. ഫാ. ടോണി വാഴപ്പിള്ളി ദിവ്യബലിയര്പ്പിച്ച് സന്ദേശം പങ്കുവെച്ചു. തുടര്ന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ആയിരങ്ങള് തിരുനാളില് പങ്കെടുത്തു.
മതബോധന വാര്ഷികം
പൂര്വ്വാധികം ഗംഭീരമായി വാര്ഷികം കൊണ്ടാടി. റവ. ഫാ. ജോഷി കണ്ണൂക്കാടന് ഇങക വാര്ഷികം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. നോബി അന്പൂക്കന് ചടങ്ങില് അദ്ധ്യക്ഷനായിരുന്നു. മതബോധന ക്ലാസ്സുകളില് മുടങ്ങാതെ വന്നവര്ക്കും പരീക്ഷകളില് ഉന്നതവിജയം നേടിയവര്ക്കും സമ്മാനങ്ങള് വിതരണം ചെയ്തു. തുടര്ന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. സഹകരിച്ച ഏവര്ക്കും നന്ദി.
മേരീ സംഗമം
കാക്കശ്ശേരി ദേവാലയത്തില് പ. അമ്മയുടെ പിറവിത്തിരുനാള് ദിവസം (സെപ്റ്റംബര് 8 ന്) മേരി നാമധാരികളുടെ സംഗമം നടത്തി. 45 പേര് സംഗമത്തില് പങ്കെടുത്തു. സംഗമം ഫാ. സിന്റോ പൊറത്തൂര് ഉദ്ഘാടനം ചെയ്തു. തുടര്ന്ന് വിവിധങ്ങളായ കലാപരിപാടികള് ഉണ്ടായിരുന്നു. വി. ബലിയില് മേരി നാമധാരികള് കാഴ്ച സമര്പ്പണം നടത്തി. ഭാരവാഹികള്ക്ക്, പങ്കെടുത്തവര്ക്ക് ... നന്ദി.
Post A Comment:
0 comments: