ഫ്ളോറന്സിലെ കത്തിഡ്രല് ദേവാലയത്തിലെ ഘടികാരത്തെക്കുറിച്ച് വായിച്ചതോര്ക്കുന്നു. 1443ല് പൗലോ ഉച്ചലോ രൂപകല്പന ചെയ്ത ഈ ഘടികാരത്തിന്റെ സമയസൂചി ഇടത്തോട്ടാണ് നടക്കുന്നത്. എന്നാല് അത് സമയം കൃത്യമായി കാണിക്കുകയും ചെയ്യുന്നു. സമയം കാണിക്കാന് സൂചി ഏതു വശത്തേക്ക് കറങ്ങണമെന്ന് നിര്ബന്ധമുണ്ടോ
സാധാരണത്വത്തില് നിന്ന് മറിച്ച് ചിന്തിച്ച് ജീവിച്ച ചില അട്ടിമറിക്കാരെക്കുറിച്ച് ഓര്ക്കുകയും അവരുടെ ജീവിത മാതൃക നമ്മുടെ ജീവിതത്തിലേയ്ക്ക് പകര്ത്താന് പരിശ്രമിക്കുകുയം ചെയ്യുന്ന ദിവസമാണ് നവംബര് 1. അന്നാണ് തിരുസഭയില് സകല വിശുദ്ധരുടേയും തിരുനാള് ആചരിക്കുന്നത്. ആത്മനാ ദരിദ്രരും ഹൃദയശാന്തതയുള്ളവരും തങ്ങളുടെ പാപത്തെപ്രതി കരഞ്ഞവരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെ പ്രതി പീഡകള് സഹിച്ചിച്ചവരുമാണ് വിശുദ്ധര്. വ്യത്യസ്ഥമായ ജീവിതം നയിച്ചവരുമാണ് അവര്. വ്യത്യസ്ഥമായ ജീവിതം നയിച്ച അവരെ അനുകരിക്കാന് ഈ തിരുനാള് നമ്മോട് ആവശ്യപ്പെടുന്നു.
ആരെയാണ് സഭ ഈ ദിവസം അനുസ്മരിക്കുന്നത്.?
വിശുദ്ധരുടെ പട്ടികയില് തിരുസഭ ഔദ്യോഗികമായി പേര് ചേര്ത്തിട്ടുള്ളവരെ പ്രത്യേക ദിവസങ്ങളില് (മരണദിവസം അല്ലെങ്കില് ജനനദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നാല് നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള് സ്വര്ഗ്ഗത്തിലുണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്വ്വ സ്വര്ഗ്ഗവാസികളുടേയും തിരുനാളാണ് നവംബര് 1ന് ആചരിക്കുക.
നമുക്ക് മുന്പേ വിശുദ്ധ ജീവിതം നയിച്ച് ദൈവ സന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട ‘വിജയസഭ’യുടെ തിരുനാള് വിശുദ്ധ ജീവിതം നയിക്കുവാന് പ്രചോദനമരുളട്ടെ. ഒഴുക്കിനൊത്ത് ഒഴുകാതെ ഈ ലോകത്തിലെ മായാവലയത്തില്പ്പെടാതെ ഒഴുക്കിനെതിരേ നീന്താന്, വിശുദ്ധരായി ജീവിക്കുവാന് നമുക്ക് പഠിക്കാം.
Winners don’t do different things
They do things differently
സ്നേഹപൂര്വ്വം കുഞ്ഞച്ചന്
സിന്റോ പൊറത്തൂര്

Post A Comment:
0 comments: