Pavaratty

Total Pageviews

5,987

Site Archive

മാതാപിതാക്കളുടെ അനുഗ്രഹം

Share it:
ഈ ലോകത്ത് വസിക്കുന്ന കാലഘട്ടത്തില് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്പത്താണ് മാതാപിതാക്കളുടെ അനുഗ്രഹം. “മാതാപിതാക്കളുടെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും. ശാപം അവയുടെ അടിത്തറ ഇളക്കും”. (പ്രഭാ. 3, 9) അനുഗ്രഹവും ശാപവും മാതാപിതാക്കളില് നിന്നാണ് കുട്ടികള്ക്ക് ലഭിക്കുന്നത്.
ദൈവം മാതാപിതാക്കളെ അഭിഷേകം ചെയ്തിരിക്കുന്നത് മക്കളെ അനുഗ്രഹിക്കാനാണ്. മാതാപിതാക്കളായ നാം മക്കളെ അനുഗ്രഹിച്ച് പറയുന്ന കാര്യങ്ങള് മക്കളുടെ ജീവിതത്തില് സംഭവിക്കുകതന്നെ ചെയ്യും. ഒരു കെട്ടിടത്തിന്റെ ഉയര്ച്ച എത്രമാത്രം എന്ന് തീരുമാനിക്കുന്നത് കെട്ടിടത്തിന്റെ അടിത്തറയുടെ ബലം നോക്കിയാണ്. കെട്ടിടം എത്രമാത്രം ഉയര്ത്തണമോ അതനുസരിച്ചുള്ള അടിത്തറ ഇടണം. ഇതുപോലെ കുട്ടി എത്രമാത്രം അനുഗ്രഹിക്കപ്പെടണോ ഉയര്ച്ചപ്രാപിക്കണോ അതിനാവശ്യമായ അടിത്തറ വേണം. അനുഗ്രഹത്തിലൂടെ അടിത്തറ ബലപ്പെട്ടെങ്കിലും ശാപത്തിലൂടെ അടിത്തറ ഇളകും, അതുവഴി കെട്ടിയുയര്ത്തിയിരിക്കുന്നത് തകര്ന്നുവീഴും. സ്വന്തം മക്കള് നമുക്ക് വേദന തന്നാലും അവരെ നാം ശപിക്കരുത്. സാന്പത്തികമായി ഒന്നും കൊടുത്തില്ലെങ്കിലും ശാപം കൊടുക്കരുത്. തോക്ക് ഉപയോഗിച്ച് ഉന്നം നോക്കി വെടിവെച്ചാലും തമാശക്ക് വെറുതെ വെടിവെച്ചാലും ഏല്ക്കുന്നവന് മരിക്കും. “വിലകെട്ടവ പറയാതെ സദ്വചനങ്ങള് മാത്രം സംസാരിച്ചാല് നീ എന്റെ നാവുപോലെയാകും’’. (ജറ. 15, 19)
കുട്ടികളെ നന്മയിലേയ്ക്ക് തിരിക്കും വിധം സ്നേഹം നിറഞ്ഞ സംസാരം നമ്മില് നിന്ന് പുറപ്പെടട്ടെ. മക്കളെ ‘മോനെ മോളെ’ എന്ന് പേരിന്റെ കൂടെ ചേര്ത്ത് വിളിക്കുക. ‘നീ മിടുക്കനാണ്, നിനക്ക് സാധിക്കും, കഴിവുള്ളവനാണ്, ആരോഗ്യം ലഭിക്കട്ടെ...’ എന്നിങ്ങനെയുള്ള അനുഗ്രഹത്തിന്റെ വാക്കുകള് കുഞ്ഞുങ്ങളെ നോക്കി സമൃദ്ധമായി പറയണം. മാതാപിതാക്കള് കാണപ്പെട്ട ദൈവമായതിനാല് പറയുന്നത് സംഭവിക്കും. അങ്ങനെ മാതാപിതാക്കളുടെ നല്ലവാക്കുകള് മക്കളെ അനുഗ്രഹിക്കും.
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്
ഫാ. ആന്റണി അമ്മുത്തന്
Share it:

EC Thrissur

കൊച്ചച്ചന്‍റെ കത്ത്

Post A Comment:

0 comments: