Pavaratty

Total Pageviews

5,987

Site Archive

നവ സുവിശേഷവത്കരണത്തിന്‍റെ ചാലകശക്തിയായി അധ്യാപകര്‍ മാറണം: മാര്‍ റാഫേല്‍ തട്ടില്‍

Share it:
നവ സുവിശേഷവത്കരണത്തിന്‍റെ ചാലകശക്തിയായി അധ്യാപകര്‍ മാറണമെന്ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു. പാവറട്ടി ക്രൈസ്റ്റ് കിംഗ് കോണ്‍വന്‍റ് ഹൈസ്കൂള്‍ ഹാളില്‍ നടന്ന കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.

വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന കാലിക മാറ്റങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാന്‍ അധ്യാപക സമൂഹം തയാറാകണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രം സഹവികാരി ഫാ. സിന്‍റോ പൊറുത്തൂര്‍ അധ്യക്ഷനായിരുന്നു. അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ ്പ്രസിഡന്‍റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി പി.ഡി. വിന്‍സന്‍റ്, സിസ്റ്റര്‍ റാണി കുര്യന്‍, സി.എഫ്. ഷാജു, എ.ഡി. സാജു, ലിന്‍സണ്‍ പുത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സിസ്റ്റര്‍ റോസ് ജോസ്, ഡോ. മേരി റജീന എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറിനു നേതൃത്വം നല്‍കി. മറ്റം, പാലയൂര്‍, പറപ്പൂര്‍ ഫൊറോനകളില്‍നിന്നുള്ള 300ഓളം അധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു.
Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: