Pavaratty

Total Pageviews

5,985

Site Archive

ഇതെത്രാമത്തെ റോള്

Share it:

മേരീസ് ജോസഫ്, സെന്റ് ആന്റണീസ് യൂണിറ്റ്

യേശു ശിഷ്യരോടു പറഞ്ഞു ഒരു ധനവാന് ഒരു കാര്യസ്ഥന് ഉണ്ടായിരുന്നു. അവന് സ്വത്ത് ദുര്വ്യയം ചെയ്യുന്നുവെന്ന യജമാനനു പരാതി ലഭിച്ചു. യജമാനന് അവനെ വിളിച്ചു ചോദിച്ചു. നിന്നെപ്പറ്റി ഞാന് കേള്ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്ക് ബോധിപ്പിക്കു. മേലില് നീ കാര്യസ്ഥനായിരിക്കാന് പാടില്ല. ആ കാര്യസ്ഥന് ആത്മഗതം ചെയ്തു. യജമാനന് കാര്യസ്ഥത എന്നില് നിന്ന് എടുത്തുകളയുന്നതിനാല് ഞാന് ഇനി എന്തുചെയ്യും? കിളക്കാന് എനിക്ക് ശക്തിയില്ല. ഭിക്ഷയാചിക്കാന് ലജ്ജ തോന്നുന്നു. എന്നാല് യജമാനന് കാര്യസ്ഥത എന്നില് നിന്ന് എടുത്തുകളയുന്പോള് ആളുകള് തങ്ങളുടെ വീടുകളില് എന്നെ സ്വീകരിക്കേണ്ടതിന് എന്തുചെയ്യണമെന്ന് എനിക്കറിയാം. യജമാനനില് നിന്നു കടംവാങ്ങിയവര് ഓരോരുത്തരെ അയാള് വിളിച്ചു. ഒന്നാമനോട് അവന് ചോദിച്ചു നീ എന്റെ യജമാനന് എന്തുകൊടുക്കുവാനുണ്ട്? അവന് പറഞ്ഞു നൂറ് ബത്ത് എണ്ണ. അവന് പറഞ്ഞു ഇതാ നിന്റെ പ്രമാണം. എടുത്ത് അന്പത് ബത്ത് എന്ന് തിരുത്തിയെഴുതുക. അനന്തരം അവന് മറ്റൊരുവനോട് ചോദിച്ചു നീ എന്ത് കടപ്പെട്ടിരിക്കുന്നു. അവന് പറഞ്ഞു നൂറു കോര് ഗോതന്പ്. അവന് പറഞ്ഞു നിന്റെ പ്രമാണ മെടുത്ത് എണ്പതു കോര് എന്ന് തിരുത്തിയെഴുതുക. കൗശലപൂര്വ്വം പ്രവര്ത്തിച്ചതില് നീതിരഹിതനായ കാര്യസ്ഥനെ യജമാനന് പ്രശംസിച്ചു. എന്തെന്നാല് ഈ യുഗത്തിന്റെ മക്കള് തങ്ങളുടെ തലമുറയില് വെളിച്ചത്തിന്റെ മക്കളേക്കാള് ബുദ്ധിശാലികളാണ്. വി. ലൂക്ക 16: 19 ലെ ഉപമയാണിത്.
വിശുദ്ധ ബൈബിളിലെ അവിശ്വസ്തനായ കാര്യസ്ഥനെപ്പോലെ അതീവ ബുദ്ധിമതികളും ബുദ്ധിമാന്മാരും ആണ് നമ്മള് ഓരോരുത്തരും. ഒരു സ്ത്രീയോ പുരുഷനോ എന്തിനേറെ കുഞ്ഞുമക്കള്വരെ ഈ റോള് മോഡലുകളില്പ്പെട്ട് തപ്പിതടയുന്നു. ഒരു കുടുംബമാകുന്ന ബലിവേദിയ്ല് അനുനിമിഷം നീറിപ്പുകഞ്ഞ് വാക്കുകളാകുന്ന ആറ്റം ബോംബുകള് എങ്ങിനെയെല്ലാം പ്രവര്ത്തിച്ചുമുന്നേറുന്നു. അനേകം ജീവിതം തന്നെ ഈ റോളില് കത്തിചാന്പലാകുന്നു. ഒരു സ്ത്രീയായ ഞാന് ഏത് റോളിലാണെന്ന് നമുക്ക് വിഷയമാക്കാം. നേരം വെളുക്കുന്പോള് ഉണരണം. പ്രാതല് മുതല് അത്താഴം വരെ ഒരുക്കണം. കൂടുതല് ഉയരങ്ങളിലേയ്ക്ക് ഉണരുന്പോഴേയ്ക്കും ചിന്തിക്കണം. ഏതു തരത്തില് വേണം മക്കള്, ഭര്ത്താവ്, കുടുംബാംഗങ്ങള്, അയല്വാസികള്, കൂട്ടുകാര് എന്നിവരോട് അഭിനയപാടവം നടത്തണം. ജോലിക്കാരിയാണെങ്കില് പറയുകയും വേണ്ട. ആത്മാര്ത്ഥതയോടെ പെരുമാറിയിട്ടും അല്ലാതെയും ജോലിസ്ഥലത്ത് കഴിവ് പ്രകടിപ്പിക്കണം. ജീവിതത്തിന്റെ ഒരറ്റം മുതല് അങ്ങേ അറ്റം വരെ ഭര്ത്താവ് സന്പന്നനായിരുന്നിട്ടും വിജയം എങ്ങിനെ കയ്യില് ഒതുക്കണം, ഓഫീസില് വരുന്നവരെ, രണ്ടും മൂന്നും വട്ടം എങ്ങിനെ കോവണിപ്പടികള് കയറ്റിയിറക്കണം എന്നെല്ലാം ചിന്തിച്ച് ഗ്യാസ് സിലിണ്ടര് രണ്ടുദിവസംകൊണ്ട് കത്തിതീരുന്നത് ലാഭം. എന്നാലും ഇന്ഡക്ഷന് കുക്കര് ലഭിച്ചല്ലോ, അതു തന്നെ ധാരാളം. കരന്റ് ചാര്ജ്ജെല്ലാം ഇലക്ട്രിസിറ്റി ഏമാന് നോക്കും.
അഭ്യുദയകാംക്ഷികളായ സ്ത്രീകളുണ്ട് ഇവിടെ. എങ്ങിനെ ഉപദേശരൂപേണ കാര്യങ്ങള് എളുപ്പം നല്ലമാര്ഗ്ഗത്തില് നേടാം. മറ്റുള്ളവര്ക്ക് മനോവിഷമം കുറച്ചുകാലത്തേക്ക് ഉണ്ടായാലും ബുദ്ധിമുട്ടുകള് തരണം ചെയ്ത് ജീവിതചിത്രം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാം, ഏതെല്ലാം വിഷയങ്ങളില് ഭര്ത്താവുമായി ചര്ച്ചചെയ്ത് ദൈവത്തോടൊത്ത് യാത്രചെയ്ത്, സഹനങ്ങളെങ്ങിനെ നേരിടാം. മക്കളെ ആണ്പെണ് വ്യത്യാസമില്ലാതെ ജനനം മുതല് പക്വതവരുന്നതുവരെ വളര്ത്തുന്ന കാര്യത്തില് മന്ത്രിയും, കര്മ്മത്തില് ദാസിയുമായി ജീവിതനൗക തുഴഞ്ഞുപോകുന്നവരുമുണ്ടീ യാത്രയില്. ഇങ്ങിനെ പ്രവര്ത്തിച്ചു മുന്നേറുന്പോഴേക്കും കാവല് ദൂതന് വന്നു മണിമുഴക്കി. സ്വന്തമായ ഗൃഹംതേടി അലയാനുള്ള മനസ്സിന്റെ ആകാംക്ഷയാകുന്ന റോള്, ഹൃദയവാതിലില് മുട്ടുന്പോഴേക്കും ജീവിതമാകുന്ന തോണി തുഴയുന്ന സമയം തീര്ന്നതിറഞ്ഞില്ല. 100 റോള് കഴിഞ്ഞ് 101ാമത്തെ റോള് തുടങ്ങുന്പോഴേക്കും ഭര്ത്താവും മക്കളും കുടുംബാംഗങ്ങളും കര്ത്താവിന്റെ മടിയിലും, ഞാന് മാത്രം വിളക്കെടുക്കാത്ത 5 കന്യകമാരില് ഒരാളായി തീരുകയും ചെയ്തു. അധാര്മ്മിക സന്പത്തിന്റെ കാര്യത്തില് വിശ്വസ്തരായിരിക്കുന്നില്ലെങ്കില് യഥാര്ത്ഥ ധനം ആര് നിങ്ങളെ ഏല്പിക്കും. ലൂക്ക 1611 ഈ വചനമാണ് റോള് മോഡലിന് അടിസ്ഥാനം.

Share it:

EC Thrissur

feature

News

Post A Comment:

0 comments: