തിരുവോണദിനത്തില് (ആഗസ്റ്റ് 29ാം തിയ്യതി) സി. എല്. സി. യുടെ നേതൃത്വത്തില് നടന്ന വടംവലി മത്സരത്തില് 12 യൂണിറ്റുകള് പങ്കെടുത്തു. രാവിലെ 10 മണിക്ക് പള്ളി നടയില്വെച്ച് വികാരി ഫാ. നോബി അന്പൂക്കന് വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. സമ്മാനര്ഹരായ യൂണിറ്റുകള്:
1 സെന്റ് ലൂവീസ് ,
2 ഹോളി ക്രോസ്സ്
3 സെന്റ് മാത്യു
പ്രോത്സാഹന സമ്മാനത്തിന് അര്ഹരായവര്
1.സെന്റ് ആന്റണി,
2. സെന്റ് ഇഗ്നേഷ്യസ് ലയോള,
3.ക്രൈസ്റ്റ് കിംഗ്,
4. ഡൊമിനിക് സാവിയോ,
5. സെന്റ് തോമസ്.
സി. എല്. സി. പ്രമോട്ടര് ഫാ. സിന്റോ പൊറത്തൂര്, അസി. ഡയറക്ടര് ഫാ. ആന്റണി അമ്മുത്തന് എന്നിവര് ആശംസകള് അര്പ്പിച്ചു. മത്സരങ്ങള് നിയന്ത്രിച്ച ബോസ് മാസ്റ്റര്ക്കും ചാക്കോ മാസ്റ്റര്ക്കും സി. എല്. സി. യുടെ നന്ദി. സി. എല്. സി. പ്രസിഡണ്ട് അപ്രേം ഡെല്ലി, കണ്വീനര് ടെല്സന് തോമസ്, ജോമോന്, മനു, ലിജോ കെ. എസ്., ലെവിന്, വിശാല് കുരിയന് അതിരൂപതാ വൈസ് പ്രസിഡണ്ട് ഫെറിന് ജേക്കബ് എന്നിവര് നേതൃത്വം നല്കി.
നാളിതുവരെ സി. എല്. സി. യോട് സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്ക്കും കായികപ്രേമികള്ക്കും സി. എല്. സി. യുടെ നന്ദി അറിയിക്കുന്നു. സഹകരണം പ്രതീക്ഷിക്കുന്നു.
ഓണപൂക്കളം
സി. എല്. സി. യുടെ നേതൃത്വത്തില് തിരുവോണനാളില് പള്ളിമോണ്ടകത്ത് ക്രിസ്തീയ മൂല്യങ്ങള് ഉള്ക്കൊള്ളുന്ന പൂക്കളമിട്ടു. കണ്വീനര് സിജോ ജോയ്, റീക്കോ, നവീന്, സിംസണ്, ക്ലിന്റണ് എന്നിവര് നേതൃത്വം നല്കി.
Navigation
Post A Comment:
0 comments: