സെപ്റ്റംബര്‍ 24ാം തിയ്യതി എ. സി. സി. വിദ്യാര്ത്ഥികള് നന്മയുടെ പാഠവുമായി ചിറ്റിലപ്പിള്ളി ശാന്തിനികേതന് സേവാകേന്ദ്രവും പുല്ലഴി ക്രിസ്റ്റീന ഹോമും സന്ദര്ശിച്ചു. കാന്സര് രോഗത്തിന് അടിമപ്പെട്ടവരുമായുള്ള സൗഹൃദസംഭാഷണങ്ങളും ഗാനാലാപനവുമെല്ലാം അവര്ക്ക് നവ്യാനുഭവമായി. ക്രിസ്റ്റീന ഹോമിലെ കുഞ്ഞുങ്ങളുടെ കൂടെ ചിലവഴിച്ച സമയം അവരുടെ നിഷ്കളങ്കമായ പുഞ്ചിരി വിദ്യാര്ത്ഥികള്ക്ക് കരളലിയിക്കുന്ന അനുഭവമായി. അവര്ക്കാവശ്യമായ പലവ്യഞ്ജനങ്ങളും സമ്മാനിക്കുകയുണ്ടായി. പുതുമയുള്ളതായ ഈ സ്നേഹസന്ദര്ശനത്തിന് അദ്ധ്യാപകരായ ശ്രീ. പി. എല്. തോമസ് മാസ്റ്റര്, ശ്രീ. ഫ്രാന്സിന് ഒ. എ. എന്നിവര് നേതൃത്വം നല്കി.
Navigation
Post A Comment:
0 comments: