
“ഘീ്ല ഖലൌെ; ഘശ്ല ഖലൌെ ; ആലമൃ ണശേിലൈ ഖലൌെ”. ഖീവി ജമൗഹ കക
~ഒരിക്കല് ആടും പശുവും കഴുതയും കണ്ടുമുട്ടാനിടയായി. ഓരോരുത്തരും തങ്ങളുടെ മേന്മകള് പുലന്പികൊണ്ട് നില്ക്കുകയായിരുന്നു.ആട് പറഞ്ഞു “യേശു ജനിച്ച വാര്ത്ത ആദ്യം ശ്രവിച്ചത് എന്റെ ചെവികളാണ്”. അപ്പോള് പശു പറഞ്ഞു “ഉണ്ണിയേശുവിനെ കണ്കുളിര്ക്കെ ആദ്യം കണ്ടത് എന്റെ കണ്ണുകളാണ്”. ഇതുകേട്ട കഴുതചേട്ടന് തെല്ല് പുച്ഛത്തോടെ പറഞ്ഞു, “ഒരാള് കണ്ടു മറ്റൊരാള് കേട്ടു. പക്ഷേ ഞാനാണ് കൊണ്ട് നടന്നത്. ജറുസലേം ദേവാലയത്തിലേയ്ക്ക് തെരുവിലൂടെ യേശുവിനെ വഹിച്ചുകൊണ്ട് പോയത് ഞാനാണ് ്”.
വി. കുര്ബ്ബാന കണ്ടതുകൊണ്ട് മാത്രമോ, പ്രസംഗം കേട്ടതുകൊണ്ടു മാത്രമോ പോരാ, ജീവിതത്തിന്റെ വഴിയോരങ്ങളില് യേശുവിനെ വഹിക്കുവാന് നമുക്ക് സാധിക്കണം. മിഷന് ഞായര് ആചരണം നമ്മെ ഓര്മ്മിപ്പിക്കുന്നതും ഇതു തന്നെയാണ്. ക്രിസ്തുവിനെക്കുറിച്ച് അറിയാത്തവര്ക്ക് നമ്മുടെ ജീവിതം വഴി ആ നിത്യ സത്യത്തെ പകര്ന്നുകൊടുക്കുവാനും അത്തരം പ്രവര്ത്തനങ്ങളെ തങ്ങളുടെ ജീവിതചര്യകളാക്കുന്ന മിഷനറിമാര്ക്കായി പ്രത്യേകം പ്രാര്ത്ഥിക്കുവാനും മറ്റ് ആവശ്യമായ സഹായങ്ങള് ചെയ്തുകൊടുക്കുവാനും ഈ ആചരണം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ക്രൈസ്തവരായ നാം എല്ലാവരും മിഷണറിമാര് തന്നെയാണ്. നമ്മുടെ ജീവിതസാഹചര്യങ്ങളില് യേശുവിനെ വഹിക്കാന് നമുക്ക് സാധിക്കണം. വാ. മദര് തെരസയെപ്പോലെ നമുക്ക് ഇപ്രകാരം പ്രാര്ത്ഥിക്കാം “വി ബലിക്കുശേഷം ദേവാലയത്തില് നിന്നിറങ്ങുന്പോള് കണ്ടുമുട്ടുന്ന മുഖങ്ങളില് നിന്റെ തിരുമുഖം കാണാന് കണ്ണില് കറപുരളാത്ത കാരുണ്യം തരണമേ”. ബലിയില് നിന്നും കിട്ടുന്ന ആത്മീയ ഊര്ജ്ജം പകര്ന്നു നല്കുന്നതാകട്ടെ ബലിക്കുശേഷമുള്ള ജീവിതം.
ആധുനിക ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടേയും പ്രബോധനങ്ങളിലൂടേയും സര്വ്വോപരി ജീവിത സാക്ഷ്യങ്ങളിലൂടെയും യേശുവിനെ പകുത്ത് നല്കാന് പരിശ്രമിക്കാം. നമ്മുടെ കൈകളും പാദങ്ങളും അധരങ്ങളും വഴിയാണ് ഇന്ന് ക്രിസ്തു തന്റെ സന്ദേശം പകരുന്നതെന്ന് വിസ്മരിക്കാതിരിക്കാം.
സഭയുടെ മുഴുവന് മിഷന് പ്രവര്ത്തനമേഖലകളേയും അവിടെ പ്രവര്ത്തന നിരതരായിരിക്കുന്ന മിഷണറിമാരേയും മിഷണറിമാരുടെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യവഴി ഈശോയ്ക്ക് സമര്പ്പിച്ച് പ്രാര്ത്ഥിക്കാം.
സ്നേഹപൂര്വ്വം കുഞ്ഞച്ചന്
ഫാ. സിന്റോ പൊറത്തൂര്
Post A Comment:
0 comments: