നന്മയുടെ വഴിവിടാതെ ചിറമ്മലച്ചന്‍, രോഗികള്‍ക്കായി കാറും വിറ്റു
വൃക്കകള്‍ തകരാറിലായി ജീവിതം വഴിമുട്ടിയ ഗോപിനാഥനു വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ ഫാ. ഡേവീസ് ചിറമ്മല്‍ നിര്‍ധനരോഗിക്കു വൃക്കമാറ്റി വയ്ക്കലിന് പണം സ്വരൂപിക്കാന്‍ സ്വന്തം സാന്‍ട്രോ കാറും വിറ്റു. ഒരു ലക്ഷം രൂപയ്ക്കാണ് കാര്‍ വിറ്റത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതു മൂലം കുറച്ചുകാലത്തേക്ക് വാഹനം ഡ്രൈവ് ചെയ്യാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. കാര്‍ ഉപയോഗിക്കാതെ കിടക്കുന്നതും ഇപ്പോള്‍ വില്‍ക്കുന്നതിനു കാരണമാണെന്ന് ഫാ ചിറമ്മല്‍ പറഞ്ഞു. കിഡ്നി ഫൗണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഫാ. ചിറമ്മല്‍ കാര്‍ വിറ്റുകിട്ടിയ തുക ഫൗണ്േടഷന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു നിര്‍ധനവൃക്കരോഗിയുടെ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായമായി കൈമാറും.
ഇക്കൊല്ലം പത്തു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്താനാണ് ഫൗണ്േടഷന്‍ തയാറെടുക്കുന്നത്. ഇതില്‍ ബന്ധുക്കള്‍ വൃക്ക നല്‍കാന്‍ തയാറായ, എന്നാല്‍ സാന്പത്തികസ്ഥിതി ഇല്ലാത്തവര്‍ക്കാണ് കിഡ്നി ഫൗണ്േടഷന്‍ ധനസഹായം നല്‍കുന്നത്. ശസ്ത്രക്രിയാ ചെലവുകള്‍ക്കായി രണ്ടുലക്ഷം രൂപയാണ് ഫൗണ്േടഷന്‍ നല്‍ കുക.
പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്നും അനുവദിക്കാറുള്ള അന്പതിനായിരം രൂപ ലഭ്യമാക്കാനും സഹായിക്കും. പുറനാട്ടുകര സ്വദേശിയായ നിര്‍ധന യുവാവിന്‍റെ അപേക്ഷ ഫൗണ്േടഷന്‍റെ മുന്നില്‍ വന്നിട്ടുണ്ട്. യുവാവിന്‍റെ അമ്മയാണ് വൃക്ക ദാനം ചെയ്യുന്നത്. എന്നാല്‍ ഇവരുടെത് യോജിക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനാവിധേയമാക്കുന്നതേയുള്ളൂ.
Navigation
Post A Comment:
0 comments: