സെന്‍റ് ആന്‍റണീസ് ഫൊ റോനപ്പള്ളിയിലെ ചരിത്രപ്രസി ദ്ധമായ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ദേവാലയ ത്തിലെ മനോഹരമായ ദീപാല ങ്കാരങ്ങള്‍ ഇന്നലെ രാത്രി ഇരിങ്ങാ ലക്കുട ഡിഐhFസ്പി പി.കെ. രഞ്ജന്‍ സ്വിച്ച് ഓണ്‍ ചെയ്തു. എഡിഎം രാജന്‍, ഫൊറോന വികാരി ഫാ.ആന്‍റണി മേച്ചേരി, കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിര ത്തിങ്കല്‍, എം.കെ. സൂര്യപ്രകാശ്, ട്രസ്റ്റിമാരായ പി.കെ. ജോണ്‍, പോള്‍ വാഴക്കാല, ജോബി ചെറുവ ത്തൂര്‍, പി.ടി. ചാക്കുണ്ണി എന്നിവര്‍ സംസാരിച്ചു.
ഇന്നുരാവിലെ പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ഷാജു ചിറയത്ത് കാര്‍മികത്വം വഹിക്കും. 3.45നുള്ള സമൂഹബലി, നൊവേന, പ്രസിദ്ധമായ കൂടുതുറക്കല്‍ എന്നിവയ്ക്ക് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് മുഖ്യകാര്‍മികന്‍. തുടര്‍ന്ന് പ്രദക്ഷിണം. ആറുമുതല്‍ രാത്രി പത്തുവരെ നേര്‍ച്ചഭക്ഷണ ആശീര്‍വാദവും വിതരണവും വടക്കുവശത്തെ മാലാഖയുടെ പന്തലില്‍ നടക്കും. തിരുനാളിനോടനുബന്ധിച്ച് ചിയ്യാരം, അവിണിശേരി, അഞ്ചേരി, പനംകുറ്റിച്ചിറ, വടക്കേഅങ്ങാടി, ഗലീലി എന്നീ മേഖലകളില്‍ നിന്നും വളയെഴുന്നള്ളിപ്പുമുണ്ടാകും. എഴുന്നള്ളിപ്പുകള്‍ രാത്രി 12ഓടെ പള്ളിയില്‍ എത്തും. തുടര്‍ന്ന് കരിമരുന്നുപ്രയോഗവും കുര്‍ബാനയും.നാളെ രാവിലെ ആറ്, ഏഴ്, എട്ട്, ഒന്പത് സമയങ്ങളില്‍ വിശുദ്ധകുര്‍ബാനകള്‍. ഒന്പതുമുതല്‍ രണ്ടുവരെ നേര്‍ച്ചഭക്ഷണവിതരണം. പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ആന്‍റോ പാണാടന്‍ കാര്‍മികത്വം വഹിക്കും. റവ. ഡോ. പോളി കണ്ണൂക്കാടന്‍ തിരുനാള്‍ സന്ദേശം നല്കും. 3.45ന് തിരുനാള്‍ പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഒല്ലൂര്‍ മേഖലയില്‍ ഗതാഗതനിയന്ത്രണമുണ്ടായിരിക്കും. ഇന്നു വൈകീട്ട് ഏഴുമുതല്‍ തലോര്‍ ജറുസലേം ജംഗ്ഷന്‍, ഒല്ലൂര്‍ ജംഗ്ഷന്‍, കുരിയച്ചിറ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും വലിയ വാഹനങ്ങള്‍ കിഴക്കോട്ടു തിരിച്ചുപോകണമെന്ന് ഒല്ലൂര്‍ എസ്ഐ അറിയിച്ച
Navigation
Post A Comment:
0 comments: