അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസംബര്‍ 13ന്
അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസംബര്‍ 13ന് ടൗണ്‍ഹാളില്‍ നടത്തും. അതിരൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ നിന്നും അയ്യായിരത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓരോ കുടുംബകൂട്ടായ്മ യൂണിറ്റില്‍നിന്നും ഒരു യുവാവും യുവതിയും പങ്കെടുക്കുന്ന സംഗമത്തില്‍ യുവജനഭാരവാഹികള്‍ നേരിടുന്ന വെല്ലുവിളികളും യുവജനങ്ങള്‍ നേതൃനിരയിലേക്ക് വരേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ചാവിഷയമാകും.
സംഗമത്തിന്‍റെ നടത്തിപ്പിന് സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളായി ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, എം.പി ജെറാം മാസ്റ്റര്‍-ജനറല്‍ കണ്‍വീനര്‍, ഡെയ്സണ്‍ പാണേങ്ങാടന്‍-ജനറല്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Navigation
Post A Comment:
0 comments: