1) അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 5.37ല്‍ പരമാമര്‍ശിക്കുന്ന യൂദാ സിന്‍റേയും അനുയായികളുടെയും വധമാണ് പരാമര്‍ശ വിഷയം എന്നതാണ് ഒരു മതം. സ്വയം മിശിഹായായി പ്രഖ്യാപിച്ച യൂദാ സിനെയും കൂട്ടുകാരെയും റോമന്‍ സൈന്യം വധിച്ചിരുന്നു. അഉ 10 ാം ആണ്ടിനോടടുത്തായിരുന്നു ഈ സംഭവം.
2) ഗരീസിം മലയില്‍ ദേവാലയത്തിലെ വിശുദ്ധ പാത്രങ്ങള്‍ കാണാ നായി ഒരു നേതാവിന്‍റെ കീഴില്‍ തടിച്ചുകൂടിയ സമരിയാക്കാരെ പീലാത്തോസ് കൂട്ടക്കൊല ചെയ്തു (അിേ. 18, 8587). അഉ 30 ാം ആണ്ടിനോടടുത്തു നടന്ന ചരിത്ര സംഭവമായിരിക്കാം ലൂക്കാ 13:1 ലെ വിവക്ഷിതം എന്ന് കരുതുന്നവരുണ്ട്.
3) വിശുദ്ധ നഗരമായ ജറുസലേമില്‍ സീസറിന്‍റെ പ്രതിമകള്‍ പീലാ ത്തോസിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചപ്പോള്‍ യഹൂദര്‍ കലാപ മുണ്ടാക്കി (ഖണ2, 169 174; അിേ 18, 5559). അഉ 26 ല്‍ നടന്ന ഈ കലാ പത്തിന്‍ ജീവഹാനി സംഭവിച്ചിരുന്നോ എന്നതിനു തെളിവ് ലഭ്യ മല്ലെങ്കിലും ഈ സംഭവമാണ് സുവിശേഷകന്‍ അനുസ്മരിക്കു ന്നത് എന്ന് അനുമാനിക്കുന്നവരുണ്ട്.
4) ജറുസലേം ദേവാലയത്തിലെ നേര്‍ച്ചവരവ് ഉപയോഗിച്ചുകൊണ്ട് നഗരത്തില്‍ കുടിവെള്ളമെത്തിക്കാനുള്ള ഒരു പദ്ധതി പീലാ ത്തോസ് ആവിഷ്കരിച്ചു. ദേവാലയത്തിലെ കാണിക്ക വിജാതീ യനായ പീലത്തോസ് കൈക്കലാക്കിയതില്‍ യഹൂദജനം അത്യ ധികം കുപിതരായി. പീലാത്തോസിന്‍റെ സൈന്യത്തോട് ഏറ്റു മുട്ടിയവരില്‍ അനേകര്‍ മരിച്ചു വീണു (ഖണ 2, 175 17; അിേ 18, 6062). ഈ കുട്ടക്കൊലയായിരിക്കാം യേശുവിന്‍റെ ശ്രോതാക്കള്‍ പരാമര്‍ശിക്കുന്നത്.
മേല്‍ പ്രസ്താവിച്ച വ്യത്യസ്ത സംഭവങ്ങളില്‍ ഏതിനെക്കുറിച്ചാണ് ലൂക്കാ: 13:1 ലെ ശ്രോതാക്കള്‍ യേശുവിനോട് പരാമര്‍ശിക്കുന്നത് എന്ന നിഗമനത്തിലെത്തുക ദുഷ്കരമാണ്. റോമന്‍ ആധിപത്യത്തെ എതിര്‍ക്കുന്ന തീവ്രവാദി ഗ്രൂപ്പില്‍പെട്ട (ദലമഹീേെ) ഏതാനും പേരുടെ വധശിക്ഷയാണ് പരാമര്‍ശനത്തിനാധാരം എന്ന് അനുമാനിക്കാം.
സീലോഹായിലെ ദുരന്തം
സീലോഹാക്കുളത്തിനു സമീപം തെക്കുകിഴക്കേ മതിലില്‍ സ്ഥാപിതമായിരുന്ന ഗോപുരമാണ് സീലോഹായിലെ ഗോപുരം എന്ന പേരില്‍ അറിയപ്പെടുന്നത് ( ഖണ 5, 145; യോഹ 9:7, 11). സീലോഹ, ജലസംഭരണി യഹൂദ വിപ്ലവകാലത്തെ ഒരു പ്രധാന സംഘര്‍ഷഭൂമിയായിരുന്നു. ജലസംഭരണി കീഴടക്കാനും അതുവഴി വിജയം ഉറപ്പിക്കാനും യഹൂദരും റോമന്‍ സൈന്യവും ഒരുപോലെ പരിശ്രമിച്ചിരുന്നു. മേല്‍ വിവരിച്ച കലാപങ്ങളിലൊന്നിനോട് അനുബന്ധിച്ചു നടന്ന സംഘര്‍ഷത്തിനിടയില്‍ ഗോപുരം തകര്‍ക്കപ്പെട്ടതാണെന്ന അഭിമതത്തിന് പണ്ഡിതരുടെ ഇടയില്‍ പ്രാമുഖ്യമുണ്ട്. 18 പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം പീലാത്തോസ് ആസുത്രണം ചെയ്തതായിരിക്കാം.
Post A Comment:
0 comments: